വാഷിങ്ടൻ ∙ കലിഫോർണിയയിൽനിന്നുള്ള സെനറ്റ് അംഗമായ ഡെമോക്രാറ്റ് നേതാവും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാകാനുള്ള പ്രൈമറി മൽസരത്തിന്. എബിസി ചാനലിലെ ഗുഡ് മോണിങ് അമേരിക്ക പരിപാടിയിലാണു കമല (54)സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇന്ത്യൻ വംശജയായ തുൾസി ഗബാർഡ് ഉൾപ്പെടെ 5 പേർ ഡെമോക്രാറ്റ് പ്രൈമറി മൽസരത്തിൽ രംഗത്തുണ്ട്.