ഇന്ധന പൈപ്പ് ലൈൻ സ്ഫോടനം: 85 മരണം

മെക്സിക്കോ സിറ്റി ∙ മെക്സിക്കോയിലെ ഗ്രാമമേഖലയിൽ ഞായറാഴ്ച സർക്കാർ വക ഇന്ധന പൈപ്പ് ലൈനിൽനിന്ന് ഇന്ധനമൂറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 85 ആയി. 58 പേർക്കു പരുക്കേറ്റു. മോഷ്ടാക്കളുടെ കേന്ദ്രമായ ഇവിടെ പൈപ്പ് ലൈൻ തുളച്ചുള്ള പെട്രോൾ ചോർത്തൽ പതിവാണ്. പൈപ്പിലെ ചെറുദ്വാരത്തിലൂടെ പുറത്തേക്ക് തെറിക്കുന്ന പെട്രോൾ ശേഖരിക്കാൻ നൂറുകണക്കിനാളുകൾ കൂടിയിരുന്നു. ഇതിനിടെ ദ്വാരം വലുതാക്കാൻ ശ്രമിച്ചപ്പോഴാണു സ്ഫോടനം ഉണ്ടായതെന്നു പറയുന്നു.