ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം 5ന്

Donald-Trump-2
SHARE

വാഷിങ്ടൻ ∙ ഭരണസ്തംഭനത്തെ തുടർന്നു മാറ്റിവച്ച യുഎസ് പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗം 5നു നടത്താൻ തീരുമാനം. ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേനത്തിൽ പ്രസംഗം നടത്താനുള്ള സ്പീക്കർ നാൻസി പെലോസിയുടെ ക്ഷണം പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചു.

നയപ്രഖ്യാപനപ്രസംഗം (സ്റ്റേറ്റ് ഓഫ് ദി യൂണിയൻ അഡ്രസ്) സാധാരണയായി ജനുവരിയിലാണു നടത്താറ്. മെക്സിക്കോയുമായുള്ള അതിർത്തിയിൽ മതിൽ പണിയാനുള്ള 570 കോടി ഡോളർ തുക പാസ്സാക്കാതെയുള്ള ബജറ്റ് ബില്ലുകൾ ട്രംപ് തള്ളിയതിനാൽ, ജീവനക്കാർക്കു ശമ്പളം പോലും നൽകാനാകാതെ 35 ദിവസമാണു ചില സർക്കാർ വകുപ്പുകളിൽ ഭരണസ്തംഭനം നീണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA