ക്രൈസ്റ്റ്ചർച്ച്∙ കറുത്ത ശിരോവസ്ത്രവും ചുവപ്പു റോസാപ്പൂവുമായി കണ്ണുനീർ തുടച്ച് ന്യൂസീലൻഡ്. ഭീകരാക്രമണത്തിന്റെ മുറിവുകളിൽ സ്നേഹലേപനം പുരട്ടിയാണു രാജ്യം ലോകത്തിനു തന്നെ അനുപമ മാതൃകയായത്. | New Zealand Shooting | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രൈസ്റ്റ്ചർച്ച്∙ കറുത്ത ശിരോവസ്ത്രവും ചുവപ്പു റോസാപ്പൂവുമായി കണ്ണുനീർ തുടച്ച് ന്യൂസീലൻഡ്. ഭീകരാക്രമണത്തിന്റെ മുറിവുകളിൽ സ്നേഹലേപനം പുരട്ടിയാണു രാജ്യം ലോകത്തിനു തന്നെ അനുപമ മാതൃകയായത്. ഒരാഴ്ച മുൻപു ഭീകരാക്രമണം നടന്ന ക്രൈസ്റ്റ്ചർച്ചിലെ അൽ നൂർ മസ്ജിദിനു സമീപം ഹാഗ്‌ലി പാർക്കിൽ ഇന്നലെ നടന്ന ജുമുഅ നമസ്കാരത്തിൽ മനസ്സുകൊണ്ടോ സാന്നിധ്യം കൊണ്ടോ രാജ്യം ഒന്നാകെ പങ്കെടുത്തു.‘ദുഃഖാചരണത്തിൽ നമ്മൾ ഒന്നാണെ’ന്നു പറഞ്ഞ്, ഒത്തൊരുമയുടെ ഹൃദ്യസന്ദേശം പകർന്നു മുന്നിൽനിന്നതു പ്രധാനമന്ത്രി ജസിൻഡ ആർഡേൻ.

ഓസ്ട്രേലിയക്കാരൻ ഭീകരൻ ക്രൈസ്റ്റ്ചർച്ചിലെ 2 മസ്ജിദുകളിലായി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഇന്നലെ പ്രാർഥനയിൽ പങ്കെടുത്തു. പ്രാദേശികസമയം 1.30 നു ബാങ്കുവിളിക്കു ശേഷം രാജ്യം 2 മിനിറ്റ് മൗനമാചരിച്ചു. ഹൃദയം തകർന്നു പോയെങ്കിലും നമുക്കിടയിലെ ഐക്യം തകർന്നിട്ടില്ലെന്ന് അൽ നൂർ മസ്ജിദ് ഇമാം ഗമാൽ ഫൂദ പറഞ്ഞു.

ഭീകരാക്രമണം നടന്ന അൽ നൂർ മസ്ജിദിനു സമീപത്തെ പാർക്കിൽ ഇന്നലെ ജുമുഅ നമസ്കാര വേളയിൽ ഐക്യദാർഢ്യ സന്ദേശവുമായി എത്തിയവർ. പ്രധാനമന്ത്രി ജസിൻഡ ആർഡേനും സന്നിഹിതയായി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരുക്കേറ്റവരും പ്രദേശവാസികളും ഉൾപ്പെടെ വൻജനാവലിയാണ് എത്തിയത്. ചിത്രം: എഎഫ്‌പി
ADVERTISEMENT

ഓക്‌ലൻഡും വെല്ലിങ്ടനും ഉൾപ്പെടെ നഗരങ്ങളിലും സമാനമായ പ്രാർഥന നടന്നു. ക്രൈസ്റ്റ്ചർച്ചിലെ പ്രാർഥനാചടങ്ങ് രാജ്യവ്യാപകമായി സംപ്രേഷണം ചെയ്തും പൊലീസ് ഉദ്യോഗസ്ഥകളുൾപ്പെടെ ശിരോവസ്ത്രമണിഞ്ഞ് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണു ഭീകരാക്രമണത്തിനിരയായവരെ ജനത ചേർത്തുപിടിച്ചത്. അൽ നൂർ മസ്ജിദിന്റെ വെടിയുണ്ട തുളച്ച ഭിത്തികളും ചോരക്കറ പുരണ്ട തറയും വൃത്തിയാക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല. മസ്ജിദിനു പുറത്ത്, പൂക്കൾ കൊണ്ടുവന്നുവച്ചും മുസ്‌ലിം സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുത്തും ജനങ്ങൾ സാഹോദര്യം പങ്കിട്ടു. പ്രമുഖപത്രമായ ‘ദ് പ്രസ്’ ഒന്നാം പേജിൽ സമാധാനം എന്നർഥമുള്ള ‘സലാം’ എന്ന അറബിക് വാക്കും കൊല്ലപ്പെട്ടവരുടെ പട്ടികയും  മാത്രം നൽകിയതും ശ്രദ്ധേയമായി.