ADVERTISEMENT

തുനിസ് ∙ ഉത്തര ആഫ്രിക്കൻ രാജ്യമായ തുനീസിയയുടെ മുൻ പ്രസിഡന്റ് സൈനുൽ ആബിദീൻ ബെൻ അലി (83) സൗദി അറേബ്യയിൽ നിര്യാതനായി. അറബ് ലോകത്തെ മാറ്റങ്ങൾക്കു തിരികൊളുത്തിയ അറബ് വസന്തത്തിന്റെ ആരംഭം 2010 ൽ തുനീസിയയിലാരംഭിച്ച മുല്ലപ്പൂ വിപ്ലവമായിരുന്നു. വിപ്ലവത്തെ തുടർന്ന് ബെൻ അലി 2011 ജനുവരി 14 ന് സൗദി അറേബ്യയിൽ അഭയം തേടുകയായിരുന്നു.

മുൻ സുരക്ഷാ മേധാവിയായ ബെൻ അലി 1987ലാണ് തുനീസിയയിൽ പ്രധാനമന്ത്രിയായത്. തുടർന്ന് ആജീവനാന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. 23 വർഷം ഏകാധിപതിയായി ഭരിച്ചു. അലിയെ തുനീസിയൻ കോടതി അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ജയിൽശിക്ഷയ്‌ക്കു വിധിച്ചിരുന്നു.

English Summary: Tunisia's former president Zine El Abidine Ben Ali passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com