ക്യൂബയുടെ നർത്തകി വിട വാങ്ങി
ഹവാന ∙ വിഖ്യാതയായ ക്യൂബൻ ബാലെ നർത്തകി അലീഷ്യ അലൻസോ (98) അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ബാലെ ഇതിഹാസമായിത്തീർന്ന അലീഷ്യ 10ാം വയസ്സിലാണ് അരങ്ങിലെത്തിയത്.

ഹവാന ∙ വിഖ്യാതയായ ക്യൂബൻ ബാലെ നർത്തകി അലീഷ്യ അലൻസോ (98) അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ബാലെ ഇതിഹാസമായിത്തീർന്ന അലീഷ്യ 10ാം വയസ്സിലാണ് അരങ്ങിലെത്തിയത്. 1959 ൽ ക്യൂബൻ വിപ്ലവത്തിനുശേഷം നാഷനൽ ബാലെ ഓഫ് ക്യൂബ സ്ഥാപിക്കാൻ മുന്നിൽനിന്നു.
19ാം വയസ്സിൽ കാഴ്ചശക്തി നഷ്ടമായിത്തുടങ്ങി. കാഴ്ച വീണ്ടെടുക്കാൻ ഒട്ടേറെ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒരുഘട്ടത്തിൽ ഒപ്പമുള്ളവരെ തിരിച്ചറിയാൻ വരെ പ്രയാസമായി.
ക്യൂബയ്ക്കായി ബാലെ കമ്പനി സ്ഥാപിക്കാൻ എത്ര പണം ആവശ്യമുണ്ടെന്ന് കാസ്ട്രോ ചോദിച്ചപ്പോൾ അലീഷ്യ പറഞ്ഞത് ഒരു ലക്ഷം ഡോളർ എന്നാണ്. ‘2 ലക്ഷം ഡോളർ തരാം’എന്നായിരുന്നു കാസ്ട്രോയുടെ മറുപടി.