ഇനിയില്ല ക്രൂരൻ ഡച്ച്; കണ്ണീർ ‘തുടച്ച്’ കംബോഡിയ
നോംപെൻ∙ കൂട്ടക്കുരുതിയുടെ കരുണയില്ലാത്ത ആ മുഖം ചരിത്രത്തിന്റെ ഇരുട്ടറയിലേക്കു മറഞ്ഞു. ടുവോൾ സ്ലെങ്ങിലെ കുപ്രസിദ്ധ തടവറയുടെ മേധാവിയായിരുന്ന കൊമ്രേഡ് ഡച്ച് (77) വാർധക്യ അവശതകളും രോഗങ്ങളും മൂലം ഇന്നലെ മരിച്ചു. | Comrade Duch (Kaing Guek Eav) | Manorama News

നോംപെൻ∙ കൂട്ടക്കുരുതിയുടെ കരുണയില്ലാത്ത ആ മുഖം ചരിത്രത്തിന്റെ ഇരുട്ടറയിലേക്കു മറഞ്ഞു. ടുവോൾ സ്ലെങ്ങിലെ കുപ്രസിദ്ധ തടവറയുടെ മേധാവിയായിരുന്ന കൊമ്രേഡ് ഡച്ച് (77) വാർധക്യ അവശതകളും രോഗങ്ങളും മൂലം ഇന്നലെ മരിച്ചു.
കംബോഡിയയിൽ പോൾ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖമർ റൂഷ് ഭരണകാലത്തെ കൂട്ടക്കുരുതിയുടെ മുഖ്യ സൂത്രധാരനായിരുന്നു കെയ്ങ് ഗെക് ഇവ് എന്ന ക്രൊമ്രെയ്ഡ് ഡച്ച്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനാലായിരത്തിലേറെ നിരപരാധികളെ കൊന്നു തള്ളാൻ മേൽനോട്ടം നൽകിയതു ഗണിത അധ്യാപകനായിരുന്ന ഡച്ച് ആയിരുന്നു.
ഖമർ റൂഷ് കാലത്തെ കുരുതികൾക്കു പിന്നീട് വിചാരണയ്ക്കു വിധേയനായി. എസ്–21 എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഡച്ച് കുറ്റക്കാരനാണെന്നു 2010ൽ ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. അപ്പീൽ തള്ളി 2012ൽ ജീവപര്യന്തം ശിക്ഷ നൽകി.
1979ൽ വിയറ്റ്നാം സൈനിക ഇടപെടലിൽ പോൾ പോട്ട് ഭരണം അവസാനിച്ചതോടെ ഡച്ച് ഒളിവിൽ പോയിരുന്നു. 1999ൽ നിക് ഡൻലപ് എന്ന ഫോട്ടോജേണലിസ്റ്റാണു തായ് അതിർത്തിക്കു സമീപം നാട്ടിൻപുറത്തു പുതിയ പേരിൽ കഴിയുകയായിരുന്ന ഡച്ചിനെ കണ്ടെത്തിയത്. ‘ദ് ലോസ്റ്റ് എക്സിക്യൂഷനർ’ എന്ന പേരിൽ പുസ്തകവുമെഴുതി.
ഖമർ റൂഷ്
കംപൂച്ചിയൻ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ നേതൃത്വത്തിലുളള സൈനിക മുന്നേറ്റമാണ് ‘ഖമർ റൂഷ്’ (ചുവന്ന ഖമർ). 1975 മുതൽ 4 വർഷത്തോളം കംബോഡിയയുടെ ഭരണം ഖമർ റൂഷിന്റെ കയ്യിലായിരുന്നു. വിപ്ലവവിരുദ്ധരെന്ന് ആരോപിച്ച് വിദ്യാഭ്യാസമുള്ളവരെ കൊന്നൊടുക്കി. ജനങ്ങൾ ഗ്രാമങ്ങളിലേക്കു പോയി കൃഷി കമ്യൂണുകളിൽ പ്രവർത്തിക്കണമെന്ന ഉത്തരവിന്മേൽ ലക്ഷക്കണക്കിനാളുകളെ കൃഷിയിടങ്ങളിലേക്ക് ആട്ടിത്തെളിച്ചു. പട്ടിണി മൂലം ഇവരിൽ മിക്കവരും മരിച്ചു. ഏതാണ്ട് 20 ലക്ഷം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
English Summary: Khmer Rouge executioner Comrade Duch (Kaing Guek Eav) dies