ഫ്രണ്ട്സ്, റോമൻസ്... വില 73 കോടി രൂപ
ന്യൂയോർക്ക് ∙ ‘ഫ്രണ്ട്സ്, റോമൻസ്, കൺട്രി മെൻ, ലെൻഡ് മീ യുവർ ഇയേഴ്സ്’... ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ അനശ്വര വരി. ഫസ്റ്റ് ഫോളിയോ എന്നറിയപ്പെടുന്ന നാടക സമാഹാരം 1623 ൽ പുറത്തിറങ്ങിയിരുന്നില്ലെങ്കിൽ ഈ വരികൾ | William Shakespeare | Manorama News

ന്യൂയോർക്ക് ∙ ‘ഫ്രണ്ട്സ്, റോമൻസ്, കൺട്രി മെൻ, ലെൻഡ് മീ യുവർ ഇയേഴ്സ്’...
ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ അനശ്വര വരി. ഫസ്റ്റ് ഫോളിയോ എന്നറിയപ്പെടുന്ന നാടക സമാഹാരം 1623 ൽ പുറത്തിറങ്ങിയിരുന്നില്ലെങ്കിൽ ഈ വരികൾ ഒരുപക്ഷേ ലോകത്തിനു നഷ്ടമാകുമായിരുന്നു. ഇപ്പോഴിതാ, ഈ സമാഹാരം ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ലേലത്തുകയിൽ ഷേക്സ്പിയറിനെ വെല്ലാനാരുമില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
ഫസ്റ്റ് ഫോളിയോയുടെ ഒരു കോപ്പി കഴിഞ്ഞ ദിവസം വിറ്റുപോയത് ഏകദേശം 73.22 കോടി രൂപയ്ക്കാണ്. 36 നാടകങ്ങളുള്ള ആദ്യ ഫോളിയോയുടെ വെറും 6 പ്രതികളാണ് സ്വകാര്യവ്യക്തികളുടെ കയ്യിലുള്ളത്. കലിഫോർണിയയിലെ ഓക്‌ലൻഡിലുള്ള സ്വകാര്യ കോളജ് ലേലത്തിനു വച്ച സമാഹാരം അപൂർവ പുസ്തകങ്ങളും ഫോട്ടോകളും ശേഖരിക്കുന്നതു പതിവാക്കിയ സ്റ്റീഫൻ ലൂവെന്തെയിലാണ് സ്വന്തമാക്കിയത്.
അച്ചടിച്ച ഒരു സാഹിത്യകൃതിക്ക് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 2001 ൽ ഇതേ ഫോളിയോയുടെ മറ്റൊരു പ്രതി 45.24 കോടി രൂപയ്ക്കു വിറ്റുപോയിരുന്നു. ഈ റെക്കോർഡാണ് ഇത്തവണ പഴങ്കഥയായത്.
ഷേക്സ്പിയർ മരിച്ച് 7 വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് സമാഹാരം പുറത്തിറക്കിയത്. മാക്ബത്തും ജൂലിയസ് സീസറുമടക്കം മുൻപൊരിക്കലും അച്ചടിമഷി പുരളാത്ത 18 നാടകങ്ങൾ ഇതിൽ ആദ്യമായി ഇടംപിടിച്ചിരുന്നു. ശുഭപര്യവസായികൾ, ദുരന്തപര്യവസായികൾ, ചരിത്രാഖ്യായികകൾ എന്നിങ്ങനെ ഷെയ്ക്സ്പിയർ നാടകങ്ങൾ ആദ്യമായി തരംതിരിച്ചു പ്രസിദ്ധീകരിച്ചതും ഫസ്റ്റ് ഫോളിയോയിലാണ്.
English Summary: First collection of Shakespeare's plays sells for almost $10 million