60 കഴിഞ്ഞവരുടെ ഇഖാമ ജനുവരി മുതൽ പുതുക്കില്ല: കുവൈത്ത്
കുവൈത്ത് സിറ്റി∙ ബിരുദം ഇല്ലാത്ത, 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് ഇഖാമ (തൊഴിലനുമതി) പുതുക്കി നൽകേണ്ടെന്ന കുവൈത്ത് തീരുമാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇവർക്കു മക്കളുടെയോ പങ്കാളിയുടെയോ | Iqama | Malayalam News | Manorama Online

കുവൈത്ത് സിറ്റി∙ ബിരുദം ഇല്ലാത്ത, 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് ഇഖാമ (തൊഴിലനുമതി) പുതുക്കി നൽകേണ്ടെന്ന കുവൈത്ത് തീരുമാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇവർക്കു മക്കളുടെയോ പങ്കാളിയുടെയോ സ്പോൺസർഷിപ്പിൽ കുടുംബ/ആശ്രിത വീസയിലേക്കു മാറാം.
2021ൽ കാലാവധി തീരുന്ന ഇഖാമയാണെങ്കിൽ അതു പൂർത്തിയാകുന്നതുവരെ ജോലിയിൽ തുടരാൻ അനുവദിക്കും. അതു കഴിയുമ്പോൾ ആവശ്യമെങ്കിൽ കുടുംബവീസയിലേക്കു മാറാം. ആശ്രിത/കുടുംബവീസയിൽ കഴിയുന്ന 60 കഴിഞ്ഞവർക്കു ജോലി ചെയ്യാൻ അനുമതി ഇല്ല. കുവൈത്തിൽ താമസിക്കാമെന്നു മാത്രം. അതിനിടെ, 1992 മുതൽ 2020 വരെ 8 ലക്ഷം വിദേശികളെ നാടുകടത്തിയെന്നു കുവൈത്ത് അറിയിച്ചു.
12 രാജ്യക്കാർക്ക് വീസ വിലക്കി യുഎഇ
ദുബായ് ∙ കോവിഡ് വ്യാപനം ശക്തമായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കി, ഇറാൻ, യെമൻ, ഇറാഖ് തുടങ്ങി 12 രാജ്യങ്ങൾക്കു പുതിയ വീസ അനുവദിക്കുന്നതു യുഎഇ താൽക്കാലികമായി നിർത്തലാക്കി. കോവിഡിന്റെ രണ്ടാം വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായാണു നടപടി. എന്നാൽ നിലവിൽ നൽകിയിട്ടുള്ള വീസകളെ നിരോധനം ബാധിക്കില്ല.