വൻ അഴിമതി; ചൈനയിൽ മുൻ സർക്കാർ ഉന്നതന് വധശിക്ഷ
ബെയ്ജിങ് ∙ ചൈനയിൽ സർക്കാർ സ്ഥാപനത്തിന്റെ മേധാവിയായിരുന്ന പാർട്ടി മുൻ അംഗത്തിന് അഴിമതിക്കേസിൽ വധശിക്ഷ. ഹാരോങ് അസെറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ മേധാവി ലാ ഷിയോമിൻ (58) ആണ് അഴിമതി, ദ്വിഭാര്യത്വം എന്നീ കുറ്റങ്ങൾ ചെയ്തതായി | Lai Xiaomin | China | Sentenced To Death | Manorama News

ബെയ്ജിങ് ∙ ചൈനയിൽ സർക്കാർ സ്ഥാപനത്തിന്റെ മേധാവിയായിരുന്ന പാർട്ടി മുൻ അംഗത്തിന് അഴിമതിക്കേസിൽ വധശിക്ഷ. ഹാരോങ് അസെറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ മേധാവി ലാ ഷിയോമിൻ (58) ആണ് അഴിമതി, ദ്വിഭാര്യത്വം എന്നീ കുറ്റങ്ങൾ ചെയ്തതായി കോടതി കണ്ടത്തിയത്. 2018 ൽ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
1800 കോടിയിലേറെ രൂപയുടെ അഴിമതിയാണ് ഷിയോമിൻ നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്. 2008 മുതൽ അറസ്റ്റിലാവുന്ന 2018 വരെയുള്ള 10 വർഷത്തിനിടെ മാത്രം 200 കോടി രൂപയിലേറെ അഴിമതിയിലൂടെ നേടി. ഈ ആസ്തിയെല്ലാം പിടിച്ചെടുക്കാനും കോടതി നിർദേശം നൽകി.
ആദ്യഭാര്യ നിലവിലുള്ളപ്പോൾ തന്നെ മറ്റൊരു കുടുംബവും ഉണ്ടായിരുന്നതായും കണ്ടെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായങ്ങളുടെ കടങ്ങൾ ഏറ്റെടുത്ത് പുനരുദ്ധരിക്കാനായി 1990 ൽ തുടങ്ങിയ സ്ഥാപനം പി0ന്നീട് ഷിയോമിന്റെ നേതൃത്വത്തിൽ ബാങ്ക്, ഇൻഷുറൻസ്, ഭൂമിയിടപാട് എന്നീ മേഖലകളിലേക്കു വ്യാപിച്ച് വളരുകയായിരുന്നു.
2012 ൽ തുടങ്ങിയ അഴിമതിവിരുദ്ധ വേട്ടയെ തുടർന്ന് നൂറുകണക്കിന് ഉന്നതരാണ് ചൈനയിൽ തടവിലാക്കപ്പെട്ടത്. അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ലഭിക്കുന്നത് അപൂർവമാണ്.
English Summary: Ex-Banker In China Sentenced To Death For $260 Million Bribery, Bigamy