ഇന്തൊനീഷ്യൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
ഇന്തൊനീഷ്യയിൽ ശനിയാഴ്ച കടലിൽ തകർന്നുവീണ യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിടക്കുന്ന സ്ഥാനം കണ്ടെത്തി. അപകടത്തിനു തൊട്ടുമുൻപ് പുറപ്പെടുവിച്ച അടിയന്തര സിഗ്നലുകൾ നാവികസേനയുടെ റഡാറുകൾ പിടിച്ചെടുത്തതു വഴിയാണു ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഫ്ലൈറ്റ് ഡേറ്റാ ..Indonesia plane crash, Indonesia plane crash death, Indonesia

ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ ശനിയാഴ്ച കടലിൽ തകർന്നുവീണ യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിടക്കുന്ന സ്ഥാനം കണ്ടെത്തി. അപകടത്തിനു തൊട്ടുമുൻപ് പുറപ്പെടുവിച്ച അടിയന്തര സിഗ്നലുകൾ നാവികസേനയുടെ റഡാറുകൾ പിടിച്ചെടുത്തതു വഴിയാണു ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഫ്ലൈറ്റ് ഡേറ്റാ റിക്കോർഡറും കോക്പിറ്റ് വോയ്സ് റിക്കോർഡറും കിടക്കുന്ന ദിശ കണ്ടെത്തിയത്. ഇവ വീണ്ടെടുക്കാൻ ശ്രമം തുടരുന്നു.
ഇതിനിടെ വിമാന യന്ത്രഭാഗങ്ങളും വാലറ്റവും ശരീരഭാഗങ്ങളും വസ്ത്രഭാഗങ്ങളും ജാവാ ദ്വീപസമൂഹത്തിനടുത്തു 75 അടി ആഴത്തിൽനിന്നു മുങ്ങൽ വിദഗ്ധർ വീണ്ടെടുത്തു. ശരീരഭാഗങ്ങൾ ഡിഎൻഎ ടെസ്റ്റ് നടത്തി ആളെ തിരിച്ചറിയാനും ശ്രമം തുടങ്ങി.
അപകട കാരണത്തെപ്പറ്റി ഇതുവരെ സൂചനകളൊന്നുമില്ലെന്ന് ഇന്തൊനീഷ്യൻ ട്രാൻസ്പോർട്ട് സേഫ്റ്റി കമ്മിറ്റി അധ്യക്ഷൻ പറഞ്ഞു. 10 കുട്ടികൾ ഉൾപ്പെടെ 50 യാത്രക്കാരും 12 ജീവനക്കാരുമായി ജക്കാർത്തയിൽനിന്നു പറന്നുയർന്ന ശ്രീവിജയ എയറിന്റെ ബോയിങ് 737–500 വിമാനം 4 മിനിറ്റു കഴിഞ്ഞതോടെ റഡാർ സ്ക്രീനിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
കഴിഞ്ഞ ഒരു ദശകമായി ഇന്തൊനീഷ്യയിൽ വിമാനാപകട നിരക്ക് ഉയർന്ന നിലയിലാണ്. 1997ൽ 234 പേർ കൊല്ലപ്പെട്ട ഗരുഡ എയർലൈൻസ് അപകടമാണ് ഇവയിൽ ഏറ്റവും വലുത്.
2018ൽ ലയൺ എയർ വിമാന ദുരന്തത്തിൽ 189 പേരും 2014ൽ എയർ ഏഷ്യ വിമാനം കടലിൽ മുങ്ങി 162 പേരും കൊല്ലപ്പെട്ടിരുന്നു.
വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തെ അതിജീവിക്കാൻ ഇന്തൊനീഷ്യക്കു പിന്തുണയും പ്രഖ്യാപിച്ചു.
Content Highlights: Indonesia plane crash: Black boxes located