ഡാനിയൽ പേൾ വധം: ഒമർ ഷെയ്ഖിനെ മോചിപ്പിക്കാൻ പാക്ക് സുപ്രീം കോടതി വിധി
ഇസ്‍ലാമാബാദ് ∙ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്ന കേസിലെ മുഖ്യപ്രതിയും അൽ ഖായിദ ഭീകരനുമായ അഹമ്മദ് ഒമർ ഷെയ്ഖിനെ ജയിൽ മോചിതനാക്കാൻ പാക്ക് സുപ്രീം കോടതി ഉത്തരവിട്ടു. | Daniel Pearl Case | Manorama News

ഇസ്‍ലാമാബാദ് ∙ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്ന കേസിലെ മുഖ്യപ്രതിയും അൽ ഖായിദ ഭീകരനുമായ അഹമ്മദ് ഒമർ ഷെയ്ഖിനെ ജയിൽ മോചിതനാക്കാൻ പാക്ക് സുപ്രീം കോടതി ഉത്തരവിട്ടു. ഷെയ്ഖിന്റെയും കൂട്ടാളികളായ ഫവദ് നസീം, ഷെയ്ഖ് ആദിൽ, സൽമാൻ സാക്വിബ് എന്നിവരുടെയും വധശിക്ഷ സിന്ധ് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. എന്നാൽ, ക്രമസമാധാനപ്രശ്നം ഉന്നയിച്ച് സിന്ധ് സർക്കാർ ഇവരെ വിട്ടയച്ചിരുന്നില്ല.
2002 ൽ അറസ്റ്റിലായ ഇവർ ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനാൽ ഉടൻ വിട്ടയയ്ക്കണമെന്ന സിന്ധ് ഹൈക്കോടതി വിധിക്കെതിരെ സിന്ധ് സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി വിയോജിച്ചു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ഇന്ത്യയിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ഷെയ്ഖിനെ 1999 ൽ ഭീകരർ റാഞ്ചിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ വിട്ടയയ്ക്കുന്നതിനു പകരമായി ഇന്ത്യ മോചിപ്പിക്കുകയായിരുന്നു. വിധിയെ ഡാനിയൽ പോളിന്റെ മാതാപിതാക്കൾ വിമർശിച്ചു.
English Summary: Sheikh Omar set free in Daniel Pearl murder case