ബഗ്ദാദ് ∙ ‘‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും തീർഥാടകനായാണ് ഞാൻ വരുന്നത്,’’ ഇറാഖ് സന്ദർശനത്തിന്റെ മുന്നോടിയായി ഇറാഖിലെ ജനതയ്ക്കായുള്ള വിഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നു. | Pope Francis | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഗ്ദാദ് ∙ ‘‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും തീർഥാടകനായാണ് ഞാൻ വരുന്നത്,’’ ഇറാഖ് സന്ദർശനത്തിന്റെ മുന്നോടിയായി ഇറാഖിലെ ജനതയ്ക്കായുള്ള വിഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നു. കൊറോണ വൈറസ് ഭീഷണിക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കുമിടയിൽ ഇറാഖിലെ ജനതയ്ക്ക് ആശ്വാസവചനങ്ങളുമായി 84കാരൻ മാർപാപ്പ എത്തുമ്പോൾ അതു ചരിത്രമാകുകയാണ്. മുൻഗാമി ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1999 ൽ ഇറാഖ് സന്ദർശിക്കാൻ ഒരുങ്ങിയെങ്കിലും നടക്കാതെ പോയ ആ സന്ദർശനം ഫ്രാൻസിസ് മാർപാപ്പ പൂർത്തിയാക്കുകയാണ്. പിതാവായ ഏബ്രഹാമിന്റെ നാട്ടിലേക്ക് ഒരു മാർപാപ്പ നടത്തുന്ന ആദ്യ സന്ദർശനം.

ഇന്ന് ഉച്ചയ്ക്ക് ബഗ്ദാദ് വിമാനത്താവളത്തിൽ മാർപാപ്പയെ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി സ്വീകരിക്കും. വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്വീകരണം. പ്രസിഡന്റും പ്രധാനമന്ത്രിയുമായി മാർപാപ്പയുടെ കൂടിക്കാഴ്ച. തുടർന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലിൽ മെത്രാന്മാർ, വൈദികർ, സന്യസ്തർ, അത്മായ പ്രതിനിധികളുമായി അപ്പസ്തോലിക കൂടിക്കാഴ്ച. 2010 ൽ കുർബാനയ്ക്കിടെ ഈ കത്തീഡ്രലിൽ നടന്ന ചാവേർ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു.

ADVERTISEMENT

നാളെ നജഫിലേക്കു പോകുന്ന മാർപാപ്പ ഗ്രാൻഡ് ആയത്തുല്ല അൽ സിസ്താനിയെ സന്ദർശിക്കും. തുടർന്ന് നസീറിയയിലേക്കു പോയി ഉറിൽ നടക്കുന്ന സർവമതസമ്മേളനത്തിൽ സംബന്ധിക്കും. വൈകിട്ട് ബഗ്ദാദിൽ തിരിച്ചെത്തി സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ കുർബാന അർപ്പിക്കും.

ഞായറാഴ്ച രാവിലെ ഇർബിലിലേക്കു പോകും. വിമാനത്താവളത്തിൽ ഇറാഖി കുർദിസ്ഥാൻ പ്രതിനിധികളുമായി ചർച്ച നടത്തിയശേഷം ഹെലികോപ്റ്ററിൽ മൊസൂളിൽ എത്തും. യുദ്ധത്തിൽ ജീവൻ വെടിഞ്ഞവർക്കായി ഹോസ അൽ ബിയയിൽ (ദേവാലയ ചത്വരം) അദ്ദേഹം പ്രത്യേക പ്രാർഥന നടത്തും. ഹെലിക്കോപ്റ്ററിൽ ഖറഖോഷിലേക്കു പോകുന്ന മാർപാപ്പ അമലോത്ഭവ മാതാവിന്റെ പുതുക്കിപ്പണിത ദേവാലയത്തിൽ ഖറഖോഷ് സമൂദായ പ്രതിനിധികളുമായി ചർച്ച നടത്തും. 2014 ൽ ഭീകരർ തകർത്ത ദേവാലയം ഈയിടെയാണ് പുതുക്കിപണിതത്.

ADVERTISEMENT

ഭീകരർ യസീദികളെ കൂട്ടക്കൊല ചെയ്ത നിനവേ താഴ്‍വര സന്ദർശിച്ച ശേഷം ഉച്ചകഴിഞ്ഞ് ഇർബിലിലെത്തുന്ന മാർപാപ്പ ഫ്രൻസോ ഹരീരി സ്റ്റേഡിയത്തിൽ കുർബാന അർപ്പിക്കും. വൈകിട്ട് ബഗ്ദാദിലേക്കു മടങ്ങുന്ന മാർപാപ്പ തിങ്കളാഴ്ച റോമിലേക്കു തിരിക്കും. അധികാരമേറ്റ ശേഷം ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന 33–ാമത് വിദേശയാത്രയാണിത്. കോവിഡ് മൂലം കഴിഞ്ഞ 15 മാസത്തിനിടയിൽ ആദ്യത്തേതും. ആദ്യം ബ്രിട്ടിഷ് ഭരണത്തിലും പിന്നീട് ഫൈസൽ രാജാവിന്റെ കീഴിലും ഇറാഖ് രൂപീകൃതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് മാർപാപ്പയുടെ സന്ദർശനം.

English Summary: Pope Francis to visit Iraq