യുഎഇയിലേക്ക് വ്യാജ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്
ദുബായ്∙ യുഎഇയിലേക്കുള്ള സന്ദർശക, ടൂറിസ്റ്റ് വീസകൾക്കു പുറമേ ഗോൾഡൻ വീസകളും നൽകാമെന്നു വാഗ്ദാനം ചെയ്തുള്ള വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല | UAE Visa | Malayalam News | Manorama Online

ദുബായ്∙ യുഎഇയിലേക്കുള്ള സന്ദർശക, ടൂറിസ്റ്റ് വീസകൾക്കു പുറമേ ഗോൾഡൻ വീസകളും നൽകാമെന്നു വാഗ്ദാനം ചെയ്തുള്ള വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.
വിവിധ വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലുമാണ് ഇത്തരം പരസ്യങ്ങൾ വരുന്നത്. ‘ഫ്രീ വീസ’യെന്ന വാഗ്ദാനവും ചിലർ നൽകുന്നു. യുഎഇയിൽ ഫ്രീ വീസ എന്ന സംവിധാനം ഇല്ല.
തൊഴിൽ വീസയ്ക്കുള്ള പണം തൊഴിലുടമയാണു നൽകേണ്ടത്. ടൂറിസ്റ്റ്, വിസിറ്റ് വീസകളിൽ തൊഴിലെടുത്താൽ വൻ തുക പിഴയും നാടുകടത്തലുമാണ് ശിക്ഷ.
വിദഗ്ധർക്കും സംരംഭകർക്കും വ്യവസായികൾക്കുമാണ് ഗോൾഡൻ വീസ. വിവരങ്ങൾക്ക്: https://business.goldenvisa.ae.