മസ്‌കത്ത് ∙ ഒമാനിൽ സന്ദർശക വീസക്കാർക്ക് പ്രവേശന വിലക്ക് പ്രാബല്യത്തിൽ. സ്വദേശി പൗരൻമാർ, റസിഡൻസ് കാർഡ് ഉള്ള പ്രവാസികൾ, ഈമാസം 5നു മുൻപ് അനുവദിച്ച പുതിയ തൊഴിൽ, കുടുംബ വീസകളുള്ളവർ എന്നിവർക്കു മാത്രമാണിനി പ്രവേശനം. | Oman | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനിൽ സന്ദർശക വീസക്കാർക്ക് പ്രവേശന വിലക്ക് പ്രാബല്യത്തിൽ. സ്വദേശി പൗരൻമാർ, റസിഡൻസ് കാർഡ് ഉള്ള പ്രവാസികൾ, ഈമാസം 5നു മുൻപ് അനുവദിച്ച പുതിയ തൊഴിൽ, കുടുംബ വീസകളുള്ളവർ എന്നിവർക്കു മാത്രമാണിനി പ്രവേശനം. നേരത്തേ അനുവദിച്ച സന്ദർശക, ടൂറിസ്റ്റ്, എക്സ്പ്രസ് വീസകളിലും വരാനാകില്ല. പുതിയ വീസകൾ തൽക്കാലം അനുവദിക്കുന്നില്ല.  

മറ്റു ഗൾഫ് രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ:

ADVERTISEMENT

യുഎഇ: അബുദാബി ഒഴികെയുള്ള എമിറേറ്റുകളിലേക്കുള്ള യാത്രയ്ക്കോ സന്ദർശക വീസയ്ക്കോ വലിയ തടസ്സമില്ല.  സന്ദർശക വീസക്കാർക്ക് ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അതോറിറ്റി), ഐസിഎ (ദ് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്) അനുമതി വേണ്ട. എന്നാൽ, അബുദാബിയിലെ റസിഡന്റ് വീസക്കാരിൽ ചിലർക്ക് ഐസിഎ അനുമതി കിട്ടിയിട്ടും യാത്ര മുടങ്ങി. കേരളം ഉൾപ്പെടെ കോവിഡ് രൂക്ഷമായ ഇടങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയന്ത്രണം. 

സൗദി: മേയ് 17നു ശേഷമേ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ. ഒമാൻ, ബഹ്റൈൻ, നേപ്പാൾ എന്നിവിടങ്ങളിലെത്തി 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് ഇന്ത്യക്കാർ സൗദിയിലേക്കു യാത്ര ചെയ്യുന്നത്. ഒമാൻ വിസിറ്റ് വീസ നിർത്തിയതോടെ അതുവഴിയുള്ള യാത്ര ഇനി സാധ്യമല്ല. 

ADVERTISEMENT

ബഹ്റൈൻ: വിസിറ്റ് വീസയ്ക്കു പുറമേ, എയർ ബബിൾ കരാർ പ്രകാരമുള്ള യാത്രാനുമതിയുമുണ്ട്. 

കുവൈത്ത്: വിദേശികൾക്കു പ്രവേശന വിലക്കു തുടരുന്നു.

ADVERTISEMENT

ഖത്തർ: ഖത്തർ ഐഡിയുള്ള പ്രവാസികൾക്കു മാത്രം പ്രവേശനം. ഇതിനായി എക്സെപ്ഷനൽ റീ എൻട്രി അനുമതി അനിവാര്യം. ഹോട്ടൽ ക്വാറന്റീൻ നിർബന്ധം.

English Summary: Visiting visa stopped in Oman