ന്യൂയോർക്ക്∙ ചൊവ്വാ ഗ്രഹത്തിലെ ഹെലികോപ്റ്റർ പറക്കൽ പരീക്ഷണം മറ്റൊരു ദിവസത്തേക്കു മാറ്റി. ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ ഇന്നലെ പറത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400 തവണ കറങ്ങുന്നുണ്ടോയെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ചൊവ്വാ ഗ്രഹത്തിലെ ഹെലികോപ്റ്റർ പറക്കൽ പരീക്ഷണം മറ്റൊരു ദിവസത്തേക്കു മാറ്റി. ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ ഇന്നലെ പറത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400 തവണ കറങ്ങുന്നുണ്ടോയെന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാഞ്ഞതിനെ തുടർന്നാണു പറക്കൽ നീട്ടിയത്. കൂടുതൽ പരിശോധനകൾക്കു ശേഷം  14 നോ അതു കഴിഞ്ഞോ പരീക്ഷിക്കുമെന്ന് നാസ അറിയിച്ചു. പ്രശ്നകാരണം പരിശോധിക്കുകയാണെന്നും ഹെലികോപ്റ്ററിനു മറ്റു കുഴപ്പങ്ങളില്ലെന്നും നാസ പറഞ്ഞു.

1.8 കിലോ ഭാരവും, 4 ബ്ലേഡുകൾ വീതമുള്ള 2 റോട്ടറുകളുമുള്ള ഇൻജെന്യൂയിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. റോവറിന്റെ ഹൃദയഭാഗത്തിലുള്ള പേടകത്തിൽ സ്ഥിതി ചെയ്തിരുന്ന ഹെലികോപ്റ്ററിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കയാണിപ്പോൾ. ചൊവ്വയിലെ അന്തരീക്ഷത്തിൽ പറക്കൽ സാധ്യമാണോ എന്നറിയാൻ ഇൻജെന്യൂയിറ്റിയെ 10 അടി ഉയരത്തിൽ 30 സെക്കൻഡ് പറത്താനാണു പദ്ധതി.