യുഎസിൽ ആഫ്രോ അമേരിക്കൻ വംശജനെ പൊലീസ് വെടിവച്ചുകൊന്നു
ബ്രൂക്‌ലിൻ സെന്റർ (യുഎസ്) ∙ യുഎസിൽ ആഫ്രോ അമേരിക്കൻ വംശജനായ ഇരുപതുകാരനെ പൊലീസ് വെടിവച്ചുകൊന്നതിനെ തുടർന്ന് മിനിയപ്പലിസിൽ വ്യാപക പ്രതിഷേധം. ഡാന്റെ റൈറ്റ് പൊലീസിന്റെ വെടിയേറ്റ് കാറിൽ മരിച്ചുവീണതിനെ | Crime News | Manorama News

ബ്രൂക്‌ലിൻ സെന്റർ (യുഎസ്) ∙ യുഎസിൽ ആഫ്രോ അമേരിക്കൻ വംശജനായ ഇരുപതുകാരനെ പൊലീസ് വെടിവച്ചുകൊന്നതിനെ തുടർന്ന് മിനിയപ്പലിസിൽ വ്യാപക പ്രതിഷേധം.
ഡാന്റെ റൈറ്റ് പൊലീസിന്റെ വെടിയേറ്റ് കാറിൽ മരിച്ചുവീണതിനെ തുടർന്ന് ബ്രൂക്‌ലിൻ സെന്ററിൽ പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തിയ പ്രതിഷേധക്കാർക്കു നേരെ കണ്ണീർ വാതകവും റബർ വെടിയുണ്ടകളും പ്രയോഗിച്ചു. 2 പേർക്കു പരുക്കേറ്റു. പൊലീസിനു നേരെ കല്ലെറിയുകയും 2 പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്ത പ്രതിഷേധക്കാരിൽ ചിലർ നഗരത്തിലെ കടകൾ കൊള്ളയടിച്ചു. നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു.
ഞായറാഴ്ച പകൽ 2 മണിക്കു ഡാന്റെ ഓടിച്ചിരുന്ന കാർ പൊലീസ് തടഞ്ഞു. ഉടൻ അമ്മ കാറ്റി റൈറ്റിനെ ഫോണിൽ വിളിച്ച ഡാന്റെ, കാറിന്റെ റിയർവ്യൂ മിററിൽ എയർ ഫ്രഷ്നർ തൂക്കിയതിനാണ് പൊലീസ് തടഞ്ഞുനിർത്തിയതെന്നാണു പറഞ്ഞത്.
കാറിൽ നിന്നു പുറത്തിറങ്ങാൻ പൊലീസ് ആവശ്യപ്പെടുന്നതും തുടർന്ന് കയ്യാങ്കളി നടക്കുന്നതും ഓടരുതെന്ന് ഡാന്റെയോട് പൊലീസ് പറയുന്നതും ഫോണിലൂടെ കേട്ടതായി കാറ്റി പറഞ്ഞു. ഫോൺ കട്ടായതോടെ വീണ്ടും വിളിച്ചു. അപ്പോൾ കോൾ എടുത്ത ഡാന്റെയുടെ കൂട്ടുകാരി, ഡ്രൈവറുടെ സീറ്റിൽ ഡാന്റെ മരിച്ചുകിടക്കുകയാണെന്നു പറഞ്ഞെന്നും കാറ്റി അറിയിച്ചു. കൂട്ടുകാരിക്കും നിസ്സാര പരുക്കുണ്ട്.
ഗതാഗത നിയമലംഘനത്തിനു തടഞ്ഞുനിർത്തിയെന്നും ഇയാൾക്കെതിരെ അറസ്റ്റ് വാറന്റുണ്ടെന്നു മനസ്സിലായപ്പോൾ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ് ചെയ്തെന്നും ബ്രൂക്‌ലിൻ പൊലീസ് അറിയിച്ചു. എന്നാൽ, യുവാവ് ഉടൻ കാറിൽ തിരിച്ചുകയറി ഓടിച്ചുപോയി. കാറിൽ കയറിയ ഉടൻ ഇയാളെ വെടിവച്ചുവെന്നും കാർ മറ്റൊരു വണ്ടിയിൽ ഇടിച്ചുനിൽക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
ഫ്ലോയ്ഡിന്റെ മരണം: വിചാരണ തുടരുന്നു
മിനിയപ്പലിസ് ∙ കഴിഞ്ഞ വർഷം മേയ് 25ന് ജോർജ് ഫ്ലോയ്ഡ് (46) എന്ന ആഫ്രോ അമേരിക്കൻ വംശജനെ കഴുത്തിൽ മുട്ടമർത്തി ശ്വാസം മുട്ടിച്ചുകൊന്ന കേസിന്റെ വിചാരണ അവസാനത്തോടടുക്കുന്നു. പൊലീസ് ഓഫിസറായിരുന്ന ഡെറക്ക് ഷോവിൻ (45) ആണ് പ്രതി. അതിക്രമത്തിൽ യുഎസിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. 16 കിലോമീറ്റർ മാത്രം അകലെയുള്ള കോടതിയിൽ ഈ കേസിൽ വിചാരണ പുനരാരംഭിക്കാൻ ഏതാനും മണിക്കൂർ ബാക്കിനിൽക്കെയാണ് ഇപ്പോഴത്തെ സംഭവം.
English Summary: Afro african man shot dead by police in usa