റോസാപ്പൂക്കളും ലില്ലിപ്പൂക്കളും കൊരുത്തുണ്ടാക്കി എലിസബത്ത് രാജ്ഞി സമർപ്പിച്ച റീത്ത് ഫിലിപ് രാജകുമാരന്റെ ഭൗതികശരീരമടക്കം ചെയ്ത പെട്ടിയെ അലങ്കരിച്ചത് സ്നേഹമുദ്രയായി. ഭർത്താവിന്റെ സംസ്കാരച്ചടങ്ങിൽ രാജകുടുംബാംഗങ്ങളുടെ മധ്യത്തിലെങ്കിലും അകലം പാലിച്ചും കറുത്ത...Queen Elizabeth II, Prince Philip death, Prince Philip news, Prince Philip malayalam news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ‌റോസാപ്പൂക്കളും ലില്ലിപ്പൂക്കളും കൊരുത്തുണ്ടാക്കി എലിസബത്ത് രാജ്ഞി സമർപ്പിച്ച റീത്ത് ഫിലിപ് രാജകുമാരന്റെ ഭൗതികശരീരമടക്കം ചെയ്ത പെട്ടിയെ അലങ്കരിച്ചത് സ്നേഹമുദ്രയായി. ഭർത്താവിന്റെ സംസ്കാരച്ചടങ്ങിൽ രാജകുടുംബാംഗങ്ങളുടെ മധ്യത്തിലെങ്കിലും അകലം പാലിച്ചും കറുത്ത മുഖാവരണമണിഞ്ഞും ചാപ്പലിൽ ഒറ്റയ്ക്കിരുന്നാണു രാജ്ഞി പ്രാർഥനകളിൽ പങ്കുകൊണ്ടത്. 

വിൻസർ കാസിലിലെ സെന്റ് ജോർജ്സ് ചാപ്പലിൽ സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം മൗനമാചരിച്ചു. കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ  വെൽബിയുടെയും വിൻസർ ‘ഡീൻ’ ഡേവിഡ് കോണറുടെയും കാർമികത്വത്തിൽ പ്രാർഥനകളോടെ ഒരു മണിക്കൂറിനുള്ളിൽ ചടങ്ങുകൾ പൂർത്തിയായി. 

ADVERTISEMENT

കുടുംബ കല്ലറയിലേക്കു ഫിലിപ്പിന്റെ ഭൗതികശരീരമടക്കം ചെയ്ത പെട്ടി താഴ്ത്തിയതിനു പിന്നാലെ രാജ്‍ഞി ചാപ്പലിൽനിന്നു പുറത്തിറങ്ങി. പിന്നാലെ മറ്റു രാജകുടുംബാംഗങ്ങളും. 

സംസ്കാരച്ചടങ്ങിൽ മുപ്പതോളം രാജകുടുംബാംഗങ്ങളാണു പങ്കെടുത്തത്. മകൻ ചാൾസ് രാജകുമാരൻ ഉൾപ്പെടെയുളള മക്കളെ കൂടാതെ കൊച്ചുമക്കളായ വില്യമും ഹാരിയും സന്നിഹിതരായിരുന്നു. 99–ാം വയസ്സിൽ കഴിഞ്ഞ 9നായിരുന്നു ഫിലിപ്പിന്റെ മരണം.

ADVERTISEMENT

Content Highlights: Prince Philip's funeral

ADVERTISEMENT