അസാധ്യ വിജയം! ഇൻജെന്യൂയിറ്റി ദൗത്യം മറികടന്നത് ദുഷ്കര സാഹചര്യങ്ങൾ
വാഷിങ്ടൻ∙ ചൊവ്വയുടെ അന്തരീക്ഷം വളരെ നേർത്തതായതിനാൽ പറക്കൽ ബുദ്ധിമുട്ടാണ്.അതിനാൽ തന്നെ ഇന്നലെ നടത്തിയ ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ പരീക്ഷണം പരാജയപ്പെടാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാൽ നാസയുടെ മികവ് ഇക്കാര്യത്തിൽ രക്ഷയായി. വളരെ അനുകൂലമായ സാഹചര്യം നോക്കിയായിരുന്നു പരീക്ഷണം. പെഴ്സിവീയറൻസ് റോവറിന്റെ

വാഷിങ്ടൻ∙ ചൊവ്വയുടെ അന്തരീക്ഷം വളരെ നേർത്തതായതിനാൽ പറക്കൽ ബുദ്ധിമുട്ടാണ്.അതിനാൽ തന്നെ ഇന്നലെ നടത്തിയ ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ പരീക്ഷണം പരാജയപ്പെടാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാൽ നാസയുടെ മികവ് ഇക്കാര്യത്തിൽ രക്ഷയായി. വളരെ അനുകൂലമായ സാഹചര്യം നോക്കിയായിരുന്നു പരീക്ഷണം. പെഴ്സിവീയറൻസ് റോവറിന്റെ ഹൃദയഭാഗത്തെ പേടകത്തിൽ സ്ഥിതി ചെയ്ത കോപ്റ്ററിനെ ഏപ്രിൽ 10 നു പറക്കാനായി പുറത്തെടുത്ത് ഉപരിതലത്തിൽ സ്ഥാപിച്ചെങ്കിലും പിന്നീട് സാങ്കേതികപരമായ ചെറിയ പിഴവ് കണ്ടെത്തിയതിനാൽ അതു പരിഹരിക്കുന്നതു വരെ കാത്തിരുന്നു വളരെ കൃത്യതയോടെയാണു പരീക്ഷണം നടത്തിയത്.
നേർത്ത അന്തരീക്ഷം എന്ന പ്രശ്നം മറികടക്കാനായി, ഇൻജെന്യൂയിറ്റിയിൽ സ്ഥാപിച്ചിട്ടുള്ള ഒന്നരമീറ്ററോളം നീളമുള്ള ബ്ലേഡുകളടങ്ങിയുള്ള 2 റോട്ടറുകളുടെ കറക്കൽ വേഗം പരമാവധി വർധിപ്പിച്ച് പറക്കൽ നടത്തുകയെന്ന ആശയമാണ് നാസ കൈക്കൊണ്ടത്. ഇതു വിജയിച്ചു .ചൊവ്വയിൽ നിന്ന് കോടിക്കണക്കിനു കിലോമീറ്റർ അകലെ ഭൂമിയിൽ നിന്ന് പറക്കൽ തൽസമയം നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പൂർണമായും ഓട്ടമേറ്റഡ് രീതിയിൽ പറക്കൽ നടത്താനുള്ള അൽഗരിതങ്ങൾ വികസിപ്പിച്ചത് ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ കംപ്യൂട്ടർ സയൻസ് വിദഗ്ധരാണ്.
ലാൻഡറുകളും റോവറുകളും ഉപഗ്രഹങ്ങളും വാഴുന്ന ഇതുവരെയുള്ള ബഹിരാകാശ പര്യവേക്ഷണ രീതികളിൽ വമ്പിച്ച മാറ്റത്തിന് ഇൻജെന്യൂയിറ്റിയുടെ വിജയം തുടക്കമിടുമെന്ന് കരുതപ്പെടുന്നു. ചൊവ്വ, ശുക്രൻ, ടൈറ്റൻ തുടങ്ങിയിടങ്ങളിൽ മികവുറ്റ പറക്കൽ പരീക്ഷണങ്ങൾ നടത്താനുള്ള ശ്രമങ്ങൾക്ക് ഇതു കരുത്തേകും. ഉപരിതല സംവിധാനങ്ങൾ കൂടാതെ ആകാശവാഹനങ്ങളെയും ഭാവിയിൽ അന്യഗ്രഹങ്ങളിലെ പര്യവേക്ഷണത്തിൽ ഉപയോഗിക്കാൻ നാസയ്ക്കു പദ്ധതിയുണ്ട്. 2027ൽ അവർ ടൈറ്റനിലേക്ക് അയയ്ക്കുന്ന ഡ്രാഗൺഫ്ലൈ ഇത്തരത്തിലൊരു ദൗത്യമാണ്. ഇതിനുള്ള ആത്മവിശ്വാസം കൂട്ടുന്നതു മുതൽ ഭാവിയിൽ ചൊവ്വയിൽ കോളനി ഉറപ്പിക്കുക പോലുള്ള പദ്ധതികൾക്കു വരെ ചിറകേകുന്നതാണ് ഇൻജെന്യൂയിറ്റിയുടെ വിജയം.ഐഐടി മദ്രാസ് മുൻ വിദ്യാർഥി ബോബ് ബലറാമാണു കോപ്റ്ററിന്റെ രൂപകൽപന നിർവഹിച്ചത്. ഇൻജെന്യൂയിറ്റിക്ക് ആ പേര് നൽകിയത് ഇന്ത്യൻ വംശജയായ യുഎസ് വിദ്യാർഥി വനേസാ രൂപാണിണ്.
English Summary: The first helicopter on Mars, is a big deal