അഴിമതിക്കേസിനിടെ കോടതിയലക്ഷ്യം: ജേക്കബ് സുമയ്ക്ക് 15 മാസം തടവ്
ജൊഹാനസ്ബർഗ് ∙ ഇന്ത്യക്കാരായ ഗുപ്ത സഹോദരന്മാരുമായി ബന്ധപ്പെട്ടതുൾപ്പെടെ വൻ അഴിമതിക്കേസുകളിൽ കുറ്റാരോപിതനായ ദക്ഷിണാഫ്രിക്ക മുൻ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി 15 മാസം ജയിൽശിക്ഷ വിധിച്ചു. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ 5 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
English Summary: South Africa's Ex President Jacob Zuma Gets 15 month jail