‘ഡോൺ റെയ്ഡ്’: ന്യൂസീലൻഡ് പ്രധാനമന്ത്രി മാപ്പു പറഞ്ഞു
വെല്ലിങ്ടൻ ∙ പസിഫിക് ദ്വീപുകളിൽനിന്നു കുടിയേറിയ ഗോത്രവിഭാഗങ്ങളെ ദശകങ്ങൾക്കു മുൻപ് ന്യൂസീലൻഡിൽനിന്നു നാടുകടത്തിയ നടപടിയിൽ പ്രധാനമന്ത്രി ജസിൻഡ അർഡേൻ മാപ്പു പറഞ്ഞു....Dawn Raid

വെല്ലിങ്ടൻ ∙ പസിഫിക് ദ്വീപുകളിൽനിന്നു കുടിയേറിയ ഗോത്രവിഭാഗങ്ങളെ ദശകങ്ങൾക്കു മുൻപ് ന്യൂസീലൻഡിൽനിന്നു നാടുകടത്തിയ നടപടിയിൽ പ്രധാനമന്ത്രി ജസിൻഡ അർഡേൻ മാപ്പു പറഞ്ഞു. ഓക്‌ലൻഡ് ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണു പസിഫിക ജനതയോടു പ്രധാനമന്ത്രി നിരുപാധിക മാപ്പപേക്ഷ നടത്തിയത്.
1970കളുടെ മധ്യത്തിലാണു വീസാകാലാവധി കഴിഞ്ഞ പസിഫിക കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ചു ബലമായി നാടുകടത്താൻ തുടങ്ങിയത്. വീടുകളിൽ അർധരാത്രിയോ അതിരാവിലെയോ നടത്തിയിരുന്ന ഈ പരിശോധന ‘ഡോൺ റെയ്ഡ്’ എന്ന പേരിൽ കുപ്രസിദ്ധി നേടി. 1976 ൽ അരലക്ഷം പസിഫികർ ന്യൂസീലൻഡിലുണ്ടായിരുന്നുവെന്നാണു കണക്ക്. 1974ൽ തുടങ്ങിയ റെയ്ഡ് 1980കൾ വരെ തുടർന്നു.
ആയിരക്കണക്കിനു പസിഫികർ പങ്കെടുത്ത ചടങ്ങിലാണു ഗോത്രപാരമ്പര്യപ്രകാരമുള്ള ചടങ്ങ് നടന്നത്. ഒരു കസേരയിൽ പ്രധാനമന്ത്രിയെ ഇരുത്തിയശേഷം പായ കൊണ്ടു തലമൂടുന്നതായിരുന്നു ചടങ്ങ്. പായ മാറ്റിയശേഷം പ്രധാനമന്ത്രി എഴുന്നേറ്റ് പസിഫികരെ ആലിംഗനം ചെയ്തതോടെ ചടങ്ങു പൂർണമായി.
English Summary: New Zealand Dawn Raids: Jacinda Ardern formally apologises