ADVERTISEMENT

ലഹോർ ∙ പാക്കിസ്ഥാനിലെ തെഹ്‌രീകെ ലബ്ബൈക് പാക്കിസ്ഥാൻ (ടിഎൽപി) എന്ന തീവ്രവാദി സംഘടനയുടെ പ്രവർത്തകർ ഒരാഴ്ചയായി നടത്തിവരുകയായിരുന്ന സർക്കാർ വിരുദ്ധ സമരം പിൻവലിച്ചു. ‌

പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ കുത്തിയിരിപ്പു നടത്തിവരുകയായിരുന്ന ടിഎൽപിയുടെ ആയിരക്കണക്കിനു പ്രവർത്തകർ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിൽ ചിലതു സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 

ഫ്രഞ്ച് അംബാസഡറെ പുറത്താക്കുക, ടിഎൽപി തലവൻ സാദ് ഹുസൈൻ റിസ്‌വിയെ വിട്ടയയ്ക്കുക, സംഘടനയുടെ മേലുള്ള നിരോധനം നീക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങൾ. ഇതിൽ നിരോധനം ഞായറാഴ്ച തന്നെ പിൻവലിച്ചു. നിയമത്തിനു വിധേയമായി പ്രവർത്തിക്കണമെന്ന വ്യവസ്ഥ ടിഎൽപി സ്വീകരിച്ചതിനെ തുടർന്നാണ് വിലക്ക് നീക്കിയത്.

English Summary: TLP withdraws protest in Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com