കാൻബറ ∙ ചൈനീസ് സമൂഹമാധ്യമമായ വീ ചാറ്റിലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ അക്കൗണ്ടിൽ ‘അട്ടിമറി.’ സ്കോട്ട് മോറിസന്റെ പേരിലുണ്ടായിരുന്ന അക്കൗണ്ടിന്റെ പേര് ഈ മാസമാദ്യം ‘ഓസ്ട്രേലിയൻ ചൈനീസ് ന്യൂ ലൈഫ്’ എന്ന് ആരോ മാറ്റിയിരുന്നു. പ്രധാനമന്ത്രിയുടെ പടവും മാറ്റി. 76,000 ഫോളോവേഴ്സാണ് അക്കൗണ്ടിനുള്ളത്. 

പ്രധാനമന്ത്രിയുടെ ഓഫിസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഹാക്കിങ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും അക്കൗണ്ട് ഉടമസ്ഥത സംബന്ധിച്ച തർക്കമാണെന്നു കരുതുന്നതായും വീ ചാറ്റ് വിശദീകരിച്ചു. 

English Summary: Scott Morrison misses Wechat