വാഷിങ്ടൻ ∙ ഐഎസ് മുൻ മേധാവി അബൂബക്കർ അൽ ബഗ്ദാദിയോളം രാജ്യാന്തര ശ്രദ്ധ നേടിയിട്ടില്ലെങ്കിലും ഭീകരസംഘടനയിൽ വലിയ സ്വാധീന ശക്തിയുള്ള നേതാവാണ് കൊല്ലപ്പെട്ട അബു ഇബ്രാഹിം അൽ ഖുറേഷിയെന്നാണു വിലയിരുത്തൽ. വടക്കുപടിഞ്ഞാറൻ സിറിയൻ പട്ടണത്തിലെ | Islamic State | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഐഎസ് മുൻ മേധാവി അബൂബക്കർ അൽ ബഗ്ദാദിയോളം രാജ്യാന്തര ശ്രദ്ധ നേടിയിട്ടില്ലെങ്കിലും ഭീകരസംഘടനയിൽ വലിയ സ്വാധീന ശക്തിയുള്ള നേതാവാണ് കൊല്ലപ്പെട്ട അബു ഇബ്രാഹിം അൽ ഖുറേഷിയെന്നാണു വിലയിരുത്തൽ. വടക്കുപടിഞ്ഞാറൻ സിറിയൻ പട്ടണത്തിലെ ഒരു വീട്ടിലാണ് ഖുറേഷി താമസിക്കുന്നതെന്നു കഴിഞ്ഞ വർഷം ലഭിച്ച ഇന്റിലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കമാണു വ്യാഴാഴ്ചത്തെ ആക്രമണത്തിൽ അവസാനിച്ചത്. 

2019 ഒക്ടോബറിൽ ഐഎസിന്റെ മേധാവിയായിരുന്ന ബഗ്ദാദിയെ വധിക്കാനായി യുഎസ് നടത്തിയ കമാൻഡോ ഓപ്പറേഷനു സമാനമായ ആക്രമണമാണു നടത്തിയത്. അന്ന് ബഗ്ദാദി വീടിനുള്ളിൽ ബോംബ് പൊട്ടിച്ചു മരിക്കുകയായിരുന്നു. 

ADVERTISEMENT

ഖുറേഷിക്കായി ഹെലികോപ്റ്റർ ഗൺഷിപ്പിൽ 24 യുഎസ് കമാൻഡോകളാണ് ആക്രമണം നടത്തിയത്. റീപ്പർ ഡ്രോണുകളും പോർവിമാനങ്ങളും അകമ്പടിയായി. നടപടി 2 മണിക്കൂർ നീണ്ടു. ഒലിവ് മരങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ടു സ്ഥിതി ചെയ്തിരുന്ന ഒരു കെട്ടിടമാണ് യുഎസ് സേന ലക്ഷ്യമിട്ടത്. എല്ലാവരോടു കീഴടങ്ങാൻ മൈക്കിലൂടെ മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണു കെട്ടിടത്തിനുള്ളിൽ സ്ഫോടനമുണ്ടായതെന്നു പറയുന്നു. തുടർന്നു കനത്ത വെടിവയ്പും മിസൈലാക്രമണവുമുണ്ടായി.

കമാൻഡോ നടപടിക്കിടെ സാങ്കേതിക തകരാറു നേരിട്ടതിനെ തുടർന്നു നിലത്തിറക്കേണ്ടി വന്ന ഒരു ഹെലികോപ്ടർ പിന്നീട് യുഎസ് സേന തന്നെ വ്യോമാക്രമണത്തിൽ തകർത്തു. കുർദ് വിമതരുടെ പിന്തുണയോടെയായിരുന്നു ആക്രമണം. മേഖലയിലെ ഹസാക നഗരത്തിലെ ഒരു ജയിൽ ഒരാഴ്ച മുൻപ് ഐഎസ് ഭീകരർ പിടിച്ചെടുത്തിരുന്നു. ഇതു മോചിപ്പിക്കാനായി കുർദ് വിമതസേന പോരാട്ടം തുടരുകയാണ്.

ADVERTISEMENT

യുഎസ് ആക്രമണം നടന്ന പ്രദേശത്തു തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നു രക്ഷാപ്രവർത്തകർ, കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുടെ മൃതദേഹങ്ങൾ നീക്കം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചു. ചോര പുരണ്ട തുണികളും പുതപ്പുകളും പായകളും ലളിതമായ സൗകര്യങ്ങളുള്ള കെട്ടിടത്തിനുള്ളിൽ ചിതറിക്കിടക്കുന്നതു കാണാം. 11 മാസമായി ഇവിടെ വാടകയ്ക്കു കുടുംബസമേതം താമസിച്ചിരുന്ന വ്യക്തി സാധാരണ ജീവിതമാണു നയിച്ചിരുന്നതെന്നു വീട്ടുടമ പറഞ്ഞു. 

ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേർ കൊല്ലപ്പെട്ടെന്ന് സന്നദ്ധ സംഘടനയായ സിറിയ സിവിൽ ഡിഫൻസ് ആണ് അറിയിച്ചത്. യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററിയും 13 മരണം സ്ഥിരീകരിച്ചു. ഐഎസ് അടക്കം ഒട്ടേറെ ഭീകരസംഘടനകളുടെ സിറിയയിലെ അവശേഷിക്കുന്ന കേന്ദ്രമാണ് വടക്കുപടിഞ്ഞാറൻ മേഖലയിലെ ഇദ്‌ലിബ് പ്രവിശ്യ. 

ADVERTISEMENT

2019 ൽ ട്രംപ് ഭരണകാലത്തു ബഗ്ദാദിക്കെതിരെ നടത്തിയ കമാൻഡോ ഓപ്പറേഷൻ അപകടരമാണെന്ന പേരിൽ അന്ന് ബൈഡൻ എതിർത്തിരുന്നു. ഇപ്പോഴും അതേ അപകടകരമായ മാർഗം തന്നെ തിരഞ്ഞെടുത്തത് സാധാരണ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണെന്നു ബൈഡൻ വിശദീകരിച്ചു.

English Summary: IS leader Abu Ibrahim al Hashimi al Qurayshi blew himself during US raid