ന്യൂഡൽഹി∙ റഷ്യൻ കടന്നുകയറ്റത്തിനു പിന്നാലെ ഇന്റർനെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജൻസിയായ ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സിന് (ഐകാൻ) യുക്രെയ്നിൽ നിന്നൊരു അപേക്ഷ ലഭിച്ചു. ആവശ്യം തികച്ചും സാങ്കേതികകമായിരുന്നെങ്കിലും | Mykhailo Fedorov | Manorama News

ന്യൂഡൽഹി∙ റഷ്യൻ കടന്നുകയറ്റത്തിനു പിന്നാലെ ഇന്റർനെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജൻസിയായ ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സിന് (ഐകാൻ) യുക്രെയ്നിൽ നിന്നൊരു അപേക്ഷ ലഭിച്ചു. ആവശ്യം തികച്ചും സാങ്കേതികകമായിരുന്നെങ്കിലും | Mykhailo Fedorov | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റഷ്യൻ കടന്നുകയറ്റത്തിനു പിന്നാലെ ഇന്റർനെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജൻസിയായ ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സിന് (ഐകാൻ) യുക്രെയ്നിൽ നിന്നൊരു അപേക്ഷ ലഭിച്ചു. ആവശ്യം തികച്ചും സാങ്കേതികകമായിരുന്നെങ്കിലും | Mykhailo Fedorov | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

3 ലക്ഷം പേരുടെ ഡിജിറ്റൽ ആർമിയെ നയിക്കുന്ന യുക്രെയ്ൻ ഉപപ്രധാനമന്ത്രി യുദ്ധതന്ത്രങ്ങളെക്കുറിച്ച് ‘മനോരമ’യോട്:

ന്യൂഡൽഹി∙ റഷ്യൻ കടന്നുകയറ്റത്തിനു പിന്നാലെ ഇന്റർനെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജൻസിയായ ഇന്റർനെറ്റ്  കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സിന് (ഐകാൻ) യുക്രെയ്നിൽ നിന്നൊരു അപേക്ഷ ലഭിച്ചു. ആവശ്യം തികച്ചും സാങ്കേതികകമായിരുന്നെങ്കിലും അതിന്റെ പരോക്ഷമായ അർഥം ഇതായിരുന്നു–റഷ്യയെ മൊത്തമായി ഇന്റർനെറ്റിൽ നിന്ന് 'കട്ട്–ഓഫ്' ചെയ്യണം! കത്തയച്ചത് യുക്രെയ്ൻ ഉപപ്രധാനമന്ത്രി മിഖാലോ ഫെഡറോവ്, പ്രായം 31. യുക്രെയ്ൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ ഏറ്റവും വലിയ വിശ്വസ്തൻ... അങ്ങനെ വിശേഷണങ്ങൾ നീളുന്നു. ഫെഡറോവിന്റെ അപേക്ഷ ഐകാൻ നിരാകരിച്ചെങ്കിലും ലോകമെങ്ങും ഇതുസംബന്ധിച്ച ചർച്ചയ്ക്ക് വഴിമരുന്നിടാൻ ഫെഡറോവിന് കഴിഞ്ഞു.

ADVERTISEMENT

റഷ്യയ്ക്കെതിരെ 3 ലക്ഷം പേരടങ്ങുന്ന ഡിജിറ്റൽ ആർമിയുമായി പോരാട്ടത്തിലാണ്. ആപ്പിൾ, ഗൂഗിൾ അടക്കമുള്ള എല്ലാ പ്രധാന ടെക് കമ്പനികളും റഷ്യയിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ടെങ്കില്‍ അതിനു കാരണം ഫെഡറോവും സംഘവും നടത്തുന്ന ഡിജിറ്റൽ ഉപരോധ ക്യാംപെയ്നാണ്.

വിശ്വസ്തനായ ഫെഡറോവ് നടത്തിയ വമ്പൻ ഡിജിറ്റൽ ക്യാംപെയൻ 2019ലെ തിരഞ്ഞെടുപ്പിൽ‌ സെലൻസ്കിയുടെ വിജയത്തിൽ നിർണായകമായിരുന്നു. യുദ്ധത്തിൽ ആശയവിനിമയ സംവിധാനം തകർന്നതോടെ സാക്ഷാൽ ഇലോൺ മസ്കിനെ ബന്ധപ്പെട്ട് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ പരിധിയിലേക്ക് യുക്രെയ്നെ ഞൊടിയിടയിൽ കൊണ്ടുവന്നു.

മിഖാലോ ഫെഡറോവ്

ഇലോൺ മസ്കിനെ 'തൊട്ട' ട്വീറ്റ്

'ചൊവ്വ ഗ്രഹം കീഴടക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ റഷ്യ യുക്രെയ്ൻ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. താങ്കളുടെ റോക്കറ്റുകൾ ബഹിരാകാശത്തു നിന്ന് വിജയകരമായി തിരികെ ഭൂമിയിൽ ലാൻഡ് ചെയ്യുന്നമ്പോൾ റഷ്യൻ റോക്കറ്റുകൾ യുക്രെയ്നിലെ ജനങ്ങളെ അക്രമിക്കുകയാണ്. സ്റ്റാർലിങ്ക് സ്റ്റേഷനുകൾ ലഭ്യമാക്കാൻ ഞങ്ങൾ അഭ്യർഥിക്കുകയാണ്.'-ഫെബ്രുവരി 26ന് ഫെഡറോവ് ഇലോൺ മസ്കിനെ ടാഗ് ചെയ്ത് ഇങ്ങനെ ട്വീറ്റ് ചെയ്തു. വൈകിയില്ല. കുറച്ചുസമയത്തിനുള്ളിൽ മറുപടിയെടുത്തി–യുക്രെയ്നിൽ സ്റ്റാർലിങ്ക് ആക്ടിവേറ്റ് ചെയ്തുവെന്നായിരുന്നു ഉറപ്പ്. തീർന്നില്ല, സ്റ്റാർലിങ്ക് ബാച്ച് കണക്കിന് ഡിഷ് ആന്റിനകൾ യുക്രെയ്നിലെത്തി. നിലവിലുള്ള ഇന്റർനെറ്റ് തകർന്ന പല മേഖലകളിലും മസ്കിന്റെ നെറ്റ് അങ്ങനെ അഭയമായി. 'മനോരമ'യ്ക്ക് അനുവദിച്ച പ്രത്യേക ഓൺലൈൻ അഭിമുഖത്തിൽ ഫെഡറോവ് മനസ്സുതുറക്കുന്നു.

ADVERTISEMENT

ഉപപ്രധാനമന്ത്രിയെന്നതിനപ്പുറം യുക്രെയ്നിലെ ഡിജിറ്റൽ ഹീറോ കൂടിയാണ് താങ്കൾ. സാധാരണ കാണാത്ത ഈ ന്യൂജെൻ യുദ്ധതന്ത്രം എന്തുകൊണ്ട്?

യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ റഷ്യക്കെതിരെ ഡിജിറ്റൽ ഉപരോധം എന്ന പുതിയ തന്ത്രമാണ് ഞങ്ങൾ മെനഞ്ഞത്. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും അവരെ തടയേണ്ടതുണ്ട്. ടെക്നോളജി യുദ്ധം ജയിക്കുമെന്നാണ് ഞാൻ ഉറച്ചുവിശ്വസിക്കുന്നത്. ഞങ്ങൾ ഞങ്ങളുടെ ഭാവിക്കു വേണ്ടിയാണ് പോരാടുന്നത്, അതുകൊണ്ട് തന്നെ ആധുനികതന്ത്രങ്ങൾ അനിവാര്യമാണ്. യുദ്ധത്തിന്റെ ദോഷകരമായ ആഘാതം റഷ്യൻ സർക്കാരിനു മാത്രമല്ല, ഓരോ റഷ്യൻ പൗരനും മനസിലാവേണ്ടതുണ്ട്. അവരും പുട്ടിൻ ഭരണകൂടത്തിനെതിരെ തിരിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം പുട്ടിൻ കൊല്ലുന്ന യുക്രെയ്‍നിലെ കുട്ടികളെ മാത്രമല്ല, റഷ്യൻ സമ്പദ്ഘടനയെക്കൂടിയാണ്.

ഞങ്ങളുട ആവശ്യം പരിഗണിച്ച് ആപ്പിൾ, ഗൂഗിൾ അടക്കം എല്ലാം വലിയ ടെക് കമ്പനികളും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിക്കഴിഞ്ഞു. ലോകം ഞങ്ങൾക്ക് പിന്തുണ നൽകുന്നു, അവർക്കല്ല. ഇനിയും ഒരു കമ്പനി റഷ്യൻ വിപണിയിൽ പ്രവർത്തിക്കുന്നുവെങ്കിൽ അത് രക്തച്ചൊരിച്ചിൽ, കൊലപാതകം എന്നിവയെ പിന്തുണയ്ക്കുന്നുവെന്നാണ് അർഥം. റഷ്യയെ മൊത്തമായി ലോകത്തു നിന്ന് ബ്ലോക്ക് ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. രക്തച്ചൊരിച്ചിൽ നടത്തുന്ന ഏകാധിപതികൾക്ക് ഇവിടെ സ്ഥാനമില്ല.

മിഖാലോ ഫെഡറോവ്

ഡിജിറ്റൽ ഉപരോധം വിജയമാണോ?

ADVERTISEMENT

ഡിജിറ്റൽ യുദ്ധത്തിൽ ഞങ്ങൾ വിജയിക്കുകയാണെന്ന് തന്നെ ഞാൻ പറയും. ചില ഉദാഹരണങ്ങൾ പറയാം. ആപ്പിൾ കമ്പനിയുമായി ഞങ്ങളുടെ സർക്കാരിന് വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങളുടെ അഭ്യർഥനപ്രകാരം അവർ റഷ്യയിൽ ഉൽപ്പന്നങ്ങൾ വിൽ‌ക്കുന്നത് അവസാനിപ്പിച്ചു. ആപ്പിൾ‌ പ്ലേ ടെക്നോളജിയും അവിടെ ബ്ലോക്ക് ചെയ്തു. ഗൂഗിള്‌ ആഡ്, ഗൂഗിൾ പ്ലേ, ഗൂഗിൾ ക്ലൗഡ് എന്നിവയും വിലക്കി. റഷ്യൻ പ്രൊപ്പഗൻഡ ചാനലുകളായ ആർടി, സ്പുട്നിക് എന്നിവയുടെ യൂട്യൂബ് ചാനലുകളും തടഞ്ഞു. ഗൂഗിൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുക മാത്രമല്ല, യുക്രെയ്നു വേണ്ടി സഹായങ്ങളും നൽകി. ഗൂഗിൾ മാപ്പിൽ ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ നൽകി. ഡിഡിഒഎസ് സൈബർ ആക്രമണം തടയാനുള്ള പ്രോജക്ട് ഷീൽഡ്, എയർ ത്രെറ്റ് അപ്ഡേറ്റുകൾ, അഭയാർഥികൾക്കുള്ള വിവരങ്ങൾ എന്നിവയും നൽകി. ഇതിനു പുറമേ വാർസോയിലെ ഓഫിസിന് വലിയൊരു ഡൊണേഷനും നൽകി. 

സൈബർ യുദ്ധം എങ്ങനെയൊക്കെയാണ്?

യുദ്ധം ജയിക്കാൻ സാധ്യമായതും അസാധ്യമായതുമായ എല്ലാ സാധ്യതകളും ഞങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഡിജിറ്റൽ രംഗത്ത് നിങ്ങൾ അതിവേഗം റിയാക്ട് ചെയ്യുകയും അതിനോട് അപ്പോൾ തന്നെ അഡ്ജസ്റ്റ് ചെയ്യുകയും വേണം. സമയവും വേഗവുമാണ് ഡിജിറ്റൽ രംഗത്തെ വിജയത്തിന് സഹായിക്കുന്ന ഘടകങ്ങൾ. ഞങ്ങളുടെ ആവനാഴിയിലെ മറ്റൊരു മികച്ച ആയുധം ക്രിപ്റ്റോകറൻസിയാണ്. യുദ്ധത്തിനു മുൻപ് തന്നെ ക്രിപ്റ്റോകറൻസി ഉപയോഗിക്കുന്ന ടോപ് 5 രാജ്യങ്ങളിൽ ഒന്നായിരുന്നു യുക്രെയ്ൻ. വെർച്വൽ ആസ്തികളുടെ വിപണി സംബന്ധിച്ച് വലിയ പദ്ധതികൾ ഞങ്ങൾക്കുണ്ട്. 

മിഖാലോ ഫെഡറോവ്

അടുത്തയിടയ്ക്ക് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾക്ക് നിയമപ്രാബല്യം നൽകിയതോടെ ലോകമാകെയുള്ള ക്രിപ്റ്റോ കൂട്ടായ്മയുമായി നല്ല ബന്ധമുണ്ട്. 5.2 കോടി ഡോളറാണ് (ഏകദേശം 406.82 കോടി രൂപ) ബിറ്റ്കോയിൻ, എതേറിയം, ട്രോൺ, സൊലാന തുടങ്ങിയ ക്രിപ്റ്റോകറൻസികളിലൂടെ സംഭാവനയായി ഞങ്ങൾക്കിതുവരെ ലഭിച്ചത്. ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ ബൈനാൻസ് മാത്രം 1 കോടി ഡോളറാണ് നൽകിയത്.

സൈബർ സൈന്യം?

യുദ്ധത്തിന്റെ ഭാഗമായി ഞങ്ങൾ രൂപീകരിച്ച 3 ലക്ഷം പേരുടെ സവിശേഷമായ ഐടി ആർമി ലോകത്തിൽ തന്നെ ആദ്യമാണ്. യുക്രെയ്‍ന്റെ ഡിജിറ്റൽ ആസ്തികൾ സൈബർ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ റഷ്യൻ സൈന്യത്തിന് ഫണ്ടിങ് നൽകുന്ന റഷ്യൻ,ബെലാറൂസ് സ്ഥാപനങ്ങൾ, ബാങ്കുകൾ, സർക്കാർ ഐടി സംവിധാനങ്ങൾ എന്നിവയ്ക്കെതിരെ ഡിജിറ്റൽ ആക്രമണവും നടത്തുന്നുണ്ട്. 

അവിശ്വസനീയമായ തരത്തിലുള്ള സൈബർ ആക്രമണം റഷ്യ നേരിടുന്നതായി അവിടുത്തെ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1 ടെറാബൈറ്റ് ശേഷിയുള്ള 50ലധികം ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ്) ആക്രമണങ്ങളാണ് നടന്നത്. ഒരേസമയം ലക്ഷക്കണക്കിന് ഇന്റർനെറ്റ് ഡിവൈസുകളിൽ നിന്ന് ഒരു നിശ്ചിത സൈറ്റിലേക്കു മലവെള്ളപ്പാച്ചിൽ പോലെ റിക്വസ്റ്റുകൾ നൽകി തകരാറിലാക്കുന്നതാണ് ഡിഡിഒഎസ് രീതി.

മിഖാലോ ഫെഡറോവ്

ഇലോൺ മസ്കിന്റെ പിന്തുണയെക്കുറിച്ച്?

സമൂഹമാധ്യമങ്ങൾ എത്രത്തോളം സഹായകമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്റ്റാർലിങ്ക് സംഭവം. ഇലോൺ മസ്കിനെ ബന്ധപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് യുക്രെയ്നിൽ ആക്ടിവേറ്റ് ചെയ്തത്. ഒപ്പം ഒട്ടേറെ സ്റ്റാർലിങ്ക് ഡിഷ് ആന്റിനകളും മസ്ക് അയച്ചു. വൈദ്യുതി പ്രശ്നമായപ്പോൾ യുക്രെയ്നു വേണ്ടി മാത്രമായി സ്റ്റാർലിങ്ക് സോഫ്റ്റ്‍വെയറിൽ മാറ്റം വരുത്തി വൈദ്യുതി ഉപഭോഗം കുറച്ചു. കാറിലെ സിഗററ്റ് ലൈറ്റർ പോർട്ട് ഉപയോഗിച്ച് പോലും ചാർജ് ചെയ്യാനും സഞ്ചരിക്കുന്ന വാഹനങ്ങളിൽ സ്റ്റാർലിങ്ക് ഡിഷ് ഉപയോഗിക്കാനായി മൊബൈൽ റോമിങ് സൗകര്യവും നൽകി.

പവർഗ്രിഡിന് നേരെയുള്ള സൈബർ ആക്രമണത്തിലൂടെ യുക്രെയ്നിലെ വൈദ്യുതി വരെ മുടക്കിയ ചരിത്രമുണ്ട് റഷ്യയ്ക്ക്. എന്തൊക്കെയാണ് ഇപ്പോൾ അവരുടെ നീക്കങ്ങൾ?

റഷ്യൻ കടന്നുകയറ്റത്തിനു നാളുകൾക്കു മുൻപ് തന്നെ യുക്രെയ്ൻ സർക്കാർ വെബ്സംവിധാനങ്ങൾ തുടർച്ചയായ ആക്രമണത്തിനു വിധേയമാണ്. ഏറ്റവും വലിയ ഡിഡിഒഎസ് ആക്രമണം ഞങ്ങൾ നേരിട്ടത് ഈ ജനുവരിയിലാണ്. ഞങ്ങൾക്കിപ്പോൾ ഇതൊരു ശീലമായതുകൊണ്ട് ഞങ്ങളുടെ ഡേറ്റ എങ്ങനെ സൂക്ഷിക്കണമെന്ന കാര്യത്തിൽ പൂർണസജ്ജമാണ്. മുൻപൊന്നും റഷ്യൻ സൈബർ ആക്രമണത്തിൽ ഞങ്ങൾ തിരിച്ചടിച്ചിട്ടില്ല. പ്രതിരോധമായിരുന്നു രീതി. ഇപ്പോൾ റഷ്യക്കാരെ പോലെ തന്നെ ഞങ്ങൾ തിരിച്ച് അക്രമിച്ചുതുടങ്ങി. ഞങ്ങളുടെ ഐടി ആർമിക്കു പുറമേ 'അനോണിമസ്' എന്ന ലോകപ്രശസ്ത ഹാക്കിങ് സംഘവും ഞങ്ങളുടെ സഹായത്തിനുള്ളതുകൊണ്ട് ഈ യുദ്ധം ‍ഞങ്ങൾ ജയിക്കുക തന്നെ ചെയ്യും.

English Summary: Interview with Ukraine Vice Prime Minister Mykhailo Fedorov