ഇന്ത്യ അഭിമാനബോധമുള്ള രാജ്യം എന്ന് ഇമ്രാൻ; ഇന്ത്യയിലേക്ക് പോകൂ എന്ന് മറിയം ഷരീഫ്
ഇസ്‌ലാമാബാദ് ∙ ഇന്ത്യയെ പ്രശംസിച്ചതിനു പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് മറിയം നവാസ്. അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ, അദ്ദേഹം ഇന്ത്യയിലേക്കു പോകണമെന്നു മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ എൻ) വൈസ് പ്രസിഡന്റുമായ മറിയം പറഞ്ഞു. | Imran Khan | Maryam Nawaz | Manorama News

ഇസ്‌ലാമാബാദ് ∙ ഇന്ത്യയെ പ്രശംസിച്ചതിനു പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് മറിയം നവാസ്. അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ, അദ്ദേഹം ഇന്ത്യയിലേക്കു പോകണമെന്നു മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ എൻ) വൈസ് പ്രസിഡന്റുമായ മറിയം പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രാജ്യത്തോടു നടത്തിയ പ്രസംഗത്തിലാണ് ഇമ്രാൻ ഖാൻ ഇന്ത്യയെ ‘അഭിമാനബോധമുള്ള രാഷ്ട്രം’ എന്നു വിശേഷിപ്പിച്ചത്. ‘ഇന്ത്യയെ വരുതിയിലാക്കാൻ ഒരു വൻശക്തിക്കും കഴിയില്ല. ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും അവർ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നു. പരമാധികാരമുള്ള ഇന്ത്യയോട് ആർക്കും ഉത്തരവിടാനുമാകില്ല.’
ഇമ്രാനു ഭ്രാന്തായിപ്പോയെന്നു മറിയം പരിഹസിച്ചു. ‘ഇന്ത്യയെ പ്രശംസിക്കുന്ന അദ്ദേഹം അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തിലാണ് അവരെ മാതൃകയാക്കേണ്ടത്. അവിടെ പ്രധാനമന്ത്രിമാർക്കെതിരെ 27 അവിശ്വാസങ്ങൾ വന്നു. ആരും ഇമ്രാൻ ചെയ്തതുപോലെ ഭരണഘടനയെയും ജനാധിപത്യത്തെയും ചവിട്ടിമെതിച്ചിട്ടില്ല. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടപ്പോൾ വാജ്പേയി രാജിവച്ചുപോകുകയാണു ചെയ്തത്. ഭരണഘടനാവ്യവസ്ഥ അട്ടിമറിച്ച് ഇമ്രാനെ പോലെ രാജ്യത്തെ ബന്ദിയാക്കിയില്ല’– മറിയം ഷരീഫ് പറഞ്ഞു.
Content Highlights: Pakistan, Imran Khan, Maryam Nawaz