ലൂക്കാഷെൻകോ വിമർശകന്റെ കാമുകിക്ക് 6 വർഷം തടവുശിക്ഷ
മോസ്കോ ∙ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോയുടെ വിമർശകനായ, മാധ്യമപ്രവർത്തകൻ റോമൻ പ്രൊട്ടസെവിച്ചിന്റെ കാമുകി സോഫിയ സപേഗയക്ക് 6 വർഷം തടവുശിക്ഷ. Prison, Alexander Lukashenko, Manorama News

മോസ്കോ ∙ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോയുടെ വിമർശകനായ, മാധ്യമപ്രവർത്തകൻ റോമൻ പ്രൊട്ടസെവിച്ചിന്റെ കാമുകി സോഫിയ സപേഗയക്ക് 6 വർഷം തടവുശിക്ഷ.
കഴിഞ്ഞ വർഷം പ്രൊട്ടസെവിച്ചും സോഫിയയും സഞ്ചരിച്ച വിമാനത്തിൽ ബോംബുണ്ടെന്ന വ്യാജസന്ദേശം നൽകി ബെലാറൂസിലിറക്കിയശേഷം ഇരുവരെയും അറസ്റ്റ് ചെയ്ത സംഭവം ലോകവ്യാപക വിമർശനത്തിനു വഴിവച്ചിരുന്നു. ആതൻസിൽ നിന്നു ലിത്വാനിയയിലേക്കു പോയതായിരുന്നു ഇരുവരും.
റഷ്യക്കാരിയാണു സോഫിയ. ഇവരെ സഹായിക്കാൻ വേണ്ടതു ചെയ്യുമെന്ന് റഷ്യ പറഞ്ഞിട്ടുണ്ട്. എന്നാൽ, വ്ലാഡിമിർ പുട്ടിന്റെ ശക്തനായ അനുകൂലിയാണ് ലൂക്കാഷെൻകോ. പ്രൊട്ടസെവിച്ചിന്റെ വിചാരണ തുടരുകയാണ്.
English Summary: Belarus sentences dissident’s girlfriend to six years in prison