കൊളംബോ ∙ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേൽക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. യുഎൻപി നേതാവ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകുമെന്നാണു സൂചന. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തു കളയുന്ന ഭരണഘടന ഭേദഗതി | Sri Lanka | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേൽക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. യുഎൻപി നേതാവ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകുമെന്നാണു സൂചന. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തു കളയുന്ന ഭരണഘടന ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

റനിൽ വിക്രമസിംഗെ

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശ്രീലങ്കയിൽ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വവും രൂപപ്പെട്ട സാഹചര്യത്തിലാണ് ഗോട്ടബയയുടെ പുതിയ അനുനയ നീക്കം.റനിലുമായി പ്രസിഡന്റ് ചർച്ചയും നടത്തിയിരുന്നു. പ്രധാനമന്ത്രി പദമൊഴിഞ്ഞ മഹിന്ദ രാജപക്സെ ജീവനും കൊണ്ടോടി ട്രിങ്കോമാലിയിലെ നാവിക താവളത്തിൽ അഭയം കണ്ടെത്തി. മഹിന്ദയെ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന വാർത്തകൾ ഇന്ത്യൻ എംബസി നിഷേധിച്ചു. ശ്രീലങ്കയിലേക്ക് സേനയെ അയക്കുമെന്ന അഭ്യൂഹങ്ങളും ഇന്ത്യ തള്ളി.

ADVERTISEMENT

രാജ്യത്ത് ഭരണപരമായ അസ്ഥിരത തുടർന്നാൽ രാജിവച്ചു പോവുകയേ നിവൃത്തിയുള്ളുവെന്ന് സെൻട്രൽ ബാങ്ക് ഗവർണർ നന്ദലാൽ വീരസിംഗെ വ്യക്തമാക്കി. രാജ്യം ഊർജപ്രതിസന്ധിയിലേക്കും ഇന്ധന ക്ഷാമത്തിലേക്കും നീങ്ങുകയാണെന്നും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഭരണസ്ഥിരതയ്ക്കാവശ്യമാണെന്നും ഗവർണർ പറഞ്ഞു.

മഹിന്ദ രാജപക്സെയെ ട്രിങ്കോമാലിയിലേക്കു മാറ്റിയതായി സേനയും സ്ഥിരീകരിച്ചു. കാര്യങ്ങൾ നിയന്ത്രണവിധേയമായ ശേഷം അദ്ദേഹത്തിന്റെ താൽപര്യ പ്രകാരം എങ്ങോട്ടു മാറ്റണമെന്നു തീരുമാനിക്കുമെന്നും സേനാവക്താവ് പറഞ്ഞു. സിംഹള ഭൂരിപക്ഷമേഖലയിൽ നിന്നു പഴയ തമിഴ് പുലികളുടെ ശക്തികേന്ദ്രത്തിലേയ്ക്കാണ് മഹിന്ദയെ മാറ്റിയിരിക്കുന്നത്. മഹിന്ദയുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശവാസികൾ സംഘടിച്ചെത്തിയെങ്കിലും സേന തടഞ്ഞു. അക്രമസംഭവങ്ങളിൽ ഇതുവരെ 9 പേരാണ് കൊല്ലപ്പെട്ടത്.

ADVERTISEMENT

ഗോൾഫെയ്സിൽ സമാധാനപരമായി സമരം നടത്തിയവരെ രാജപക്സെ അനുകൂലികൾ സായുധരായി നേരിട്ടതാണ് രാജ്യത്ത് അക്രമത്തിനു തീ പടർത്താൻ കാരണമായത്. കൊളംബോയിലെ ഏറ്റവും സുരക്ഷിത സർക്കാർ ഭവനമായ ടെംപിൾ ട്രീസിലേക്ക് പോലും പെട്രോൾ ബോംബ് വീണത് സേനയെ ഞെട്ടിച്ചു. തുടർന്നാണ് ഔദ്യോഗിക വസതിയിൽ നിന്നു മഹിന്ദ രാജപക്സെയെ രക്ഷപ്പെടുത്തിയത്.

മഹിന്ദ രാജപക്സെ

രാജ്യത്ത് അക്രമസംഭവങ്ങൾ വ്യാപകമായത് ഐഎംഎഫുമായുള്ള വായ്പ ചർച്ചകൾ അവതാളത്തിലാക്കി. പുതിയ സർക്കാർ രൂപവൽക്കരിച്ചശേഷം ചർച്ചകൾ നടത്താമെന്ന നിലപാടിലാണ് ഐഎംഎഫ്. വിദേശനാണ്യ ശേഖരം പരിതാപകരമായ നിലയിലേക്ക് കൂപ്പുകുത്തി. വരും ആഴ്ചകളിൽ ഇറക്കുമതികൾ പൂർണമായി മുടങ്ങാൻ സാധ്യതയുണ്ട്. ഇന്നലെയും കർഫ്യൂ ശക്തമായിരുന്നു. നിരത്തുകളിൽ സേനയും പൊലീസും റോന്തുചുറ്റുകയാണ്.

ADVERTISEMENT

അക്രമം കണ്ടാൽ വെടിവയ്ക്കാനാണ് സേനയ്ക്ക് നിർദേശം ലഭിച്ചിട്ടുള്ളത്. ടൂറിസ്റ്റുകളുടെ വരവും പൂർണമായി നിലച്ചു. അക്രമസംഭവങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ചർച്ചയിലൂടെ സമാധാനം വീണ്ടെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 

English Summary: Crisis continues in Srilanka