വാഷിങ്ടൻ ∙ പാക്കിസ്ഥാനിലെ ഗോത്രഭൂമികളിലോ, അഫ്ഗാനിലെ ഉൾപ്രദേശങ്ങളിലോ? യുഎസ് ചാരന്മാർ എക്കാലവും സവാഹിരിക്കു പിന്നാലെ ഉണ്ടായിരുന്നു. ഈ വർ‌ഷം യുഎസ് ഇന്റലിജൻസിന് ആ നിർണായകവിവരം ലഭിച്ചു: യുഎസ് സേന പിന്മാറിയതിനു ശേഷം അഫ്ഗാനിൽ താവളമുറപ്പിക്കാനുള്ള സവാഹിരി പദ്ധതിയിടുന്നു. | Ayman al-Zawahiri | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ പാക്കിസ്ഥാനിലെ ഗോത്രഭൂമികളിലോ, അഫ്ഗാനിലെ ഉൾപ്രദേശങ്ങളിലോ? യുഎസ് ചാരന്മാർ എക്കാലവും സവാഹിരിക്കു പിന്നാലെ ഉണ്ടായിരുന്നു. ഈ വർ‌ഷം യുഎസ് ഇന്റലിജൻസിന് ആ നിർണായകവിവരം ലഭിച്ചു: യുഎസ് സേന പിന്മാറിയതിനു ശേഷം അഫ്ഗാനിൽ താവളമുറപ്പിക്കാനുള്ള സവാഹിരി പദ്ധതിയിടുന്നു. ഭാര്യയും മകളും കൊച്ചുമക്കളും കാബൂളിൽ താമസിക്കുന്നതായി വിവരം പിന്നാലെയെത്തി.

കുടുംബം മാത്രമല്ല, സവാഹിരിയും പാക്കിസ്ഥാനിൽ നിന്നെത്തി അതേ വീട്ടിലുണ്ടെന്നും പുറത്തേക്ക് പോകുന്നതേയില്ലെന്നും വിവരം ലഭിച്ചതോടെ സിഐഎ ഉണർന്നു പ്രവർത്തിച്ചു. ആൾ സവാഹിരി തന്നെയെന്നു സ്ഥിരീകരിക്കാനും ജീവിതരീതി മനസ്സിലാക്കാനും താമസ സ്ഥലത്തിന്റെ എല്ലാ വിവരങ്ങളും ശേഖരിക്കാനും സമയമെടുത്തു.

ADVERTISEMENT

ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സളിവൻ ഇതെല്ലാം പ്രസിഡന്റ് ബൈഡനെ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. ആക്രമണപദ്ധതിക്കു രൂപരേഖയായതായി ബൈഡനെ അറിയിച്ചത് ജൂലൈ ഒന്നിനാണ്. അതിന്റെ നിയമവശം ഉൾപ്പെടെ ചോദിച്ചറിഞ്ഞ പ്രസിഡന്റ് മറ്റു നാശനഷ്ടങ്ൾ പൂർണമായും ഒഴിവാക്കി ഉചിതമായ സമയത്ത് ആക്രമണം നടത്താൻ അനുമതി നൽകി. 

വാഷിങ്ടൻ സമയം ജൂലൈ 30 രാത്രി 9.48ന്, കാബൂളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഹെൽഫയർ മിസൈൽ ആക്രമണത്തിലൂടെ യുഎസ് ദൗത്യം പൂർത്തിയാക്കി. മിസൈൽ പതിച്ചു നിമിഷങ്ങൾക്കുള്ളിൽ താലിബാന്റെ ഹഖാനി വിഭാഗം സ്ഥലത്തെത്തി സവാഹിരിയുടെ കുടുംബത്തെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നാണു വിവരം. 

ADVERTISEMENT

English Summary: US mission to kill Ayman al-Zawahiri