പാക്കിസ്ഥാന്റെ വാനമ്പാടി നയ്യാര നൂർ ഓർമയായി
കറാച്ചി ∙ അതിർത്തികൾ കടന്ന ഗസൽ രാഗമായി പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സംഗീതപ്രേമികൾക്കു സ്മൃതിസാന്ദ്ര ഗാനങ്ങൾ സമ്മാനിച്ച നയ്യാര നൂർ (71) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു.അസമിലെ ഗുവാഹത്തിയിൽ 1950ലാണു നയ്യാരയുടെ ജനനം. വിഭജനത്തിനു മുൻപു മുഹമ്മദലി ജിന്ന അസം സന്ദർശിച്ചപ്പോൾ ആതിഥേയനായത്

കറാച്ചി ∙ അതിർത്തികൾ കടന്ന ഗസൽ രാഗമായി പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സംഗീതപ്രേമികൾക്കു സ്മൃതിസാന്ദ്ര ഗാനങ്ങൾ സമ്മാനിച്ച നയ്യാര നൂർ (71) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു.
അസമിലെ ഗുവാഹത്തിയിൽ 1950ലാണു നയ്യാരയുടെ ജനനം. വിഭജനത്തിനു മുൻപു മുഹമ്മദലി ജിന്ന അസം സന്ദർശിച്ചപ്പോൾ ആതിഥേയനായത് നയ്യാരയുടെ പിതാവായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലഹോറിലേക്ക് 1958ലാണു കുടുംബം കുടിയേറിയത്.
1971ൽ പാക്കിസ്ഥാൻ ടിവി സീരിയലുകളിൽ നയ്യാര പാടിത്തുടങ്ങി. തുടർന്ന് ഘരാന, ടാൻസെൻ തുടങ്ങിയ സിനിമകളിൽ പാടി. ബഹ്സാദ് ലക്നാവി, ഗാലിബ്, ഫൈസ് അഹമ്മദ് ഫൈസ് തുടങ്ങിയവരുടെ ഗസൽ വരികളെ തന്റെ മധുരസ്വരത്തിലൂടെ അനശ്വരമാക്കിയാണു നയ്യാര ജനപ്രീതി നേടിയത്. 2006ൽ ‘പാക്കിസ്ഥാന്റെ വാനമ്പാടി’ ബഹുമതി ലഭിച്ചു.
ഗായകനും നടനുമായ ഷെഹരിയാർ സെയ്ദിയാണ് ഭർത്താവ്. മക്കൾ: അലി, ജാഫർ.
English Summary: Nayyara Noor is no more