കോമൺവെൽത്ത് ഘടന മാറുമോ?
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെ കോമൺവെൽത്ത് രാജ്യങ്ങളുടെ സംവിധാനം ഇപ്പോഴുള്ള തരത്തിൽ എത്രത്തോളം തുടരുമെന്ന ചർച്ച സജീവമായി. ഭരണഘടനാപരമായി രാജകീയ നേതൃത്വമുള്ള ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നിവിടങ്ങളിൽ | Queen Elizabeth II | Manorama Online

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെ കോമൺവെൽത്ത് രാജ്യങ്ങളുടെ സംവിധാനം ഇപ്പോഴുള്ള തരത്തിൽ എത്രത്തോളം തുടരുമെന്ന ചർച്ച സജീവമായി. ഭരണഘടനാപരമായി രാജകീയ നേതൃത്വമുള്ള ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നിവിടങ്ങളിൽ സ്വതന്ത്ര റിപ്പബ്ലിക്കുകളാവണമെന്ന ആശയത്തിന് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണിത്.
കാനഡയും ന്യൂസീലൻഡും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഓസ്ട്രേലിയയിൽ ആന്തണി ആൽബനീസിന്റെ പുതിയ മന്ത്രിസഭ അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റിപ്പബ്ലിക്കായി മാറുന്നതിന്റെ സാധ്യതകൾ പഠിക്കാൻയി മാറ്റ് തിസിൽവെയ്റ്റ് എന്ന മന്ത്രിക്കു കീഴിൽ പ്രത്യേക വിഭാഗവും രൂപവൽക്കരിച്ചു.
നേരത്തേ ബ്രിട്ടിഷ് കോളനികളായിരുന്ന രാജ്യങ്ങളാണ് 56 അംഗ കോമൺവെൽത്തിൽ അധികവുമുള്ളത്. ഇതിൽ ഇന്ത്യയും പാക്കിസ്ഥാനുമടക്കം 36 റിപ്പബ്ലിക്കുകളുണ്ട്. വെസ്റ്റിൻഡീസിലേതടക്കം 14 രാജ്യങ്ങൾ രാജകീയ ഭരണ പ്രദേശങ്ങളാണ്. ബ്രൂണെയ് ദാറസ്സലാം, ലിസോതോ, മലേഷ്യ, ഇസ്വാനിറ്റി(സ്വാസിലാൻഡ്), ടോംഗ എന്നിവയ്ക്ക് സ്വന്തം രാജാക്കന്മാരുമുണ്ട്.
ബ്രിട്ടിഷ് രാജകുടുംബം മറ്റേതൊക്കെ രാജ്യങ്ങളുടെ തലപ്പത്തുണ്ട്?
കാനഡ
ഓസ്ട്രേലിയ
ന്യൂസീലൻഡ്
ആന്റിഗ്വ ആൻഡ് ബർബുഡ
ബഹാമസ്
ബലീസ്
ഗ്രനാഡ
ജമൈക്ക
പപ്പുവ ന്യൂഗിനി
സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
സെന്റ് ലൂസിയ
സെന്റ് വിൻസന്റ് ആൻഡ് ഗ്രനഡീൻസ്
സോളമൻ ദ്വീപ്
ടുവാലു
Content Highlights: Queen Elizabeth II, Commonwealth