സ്വാന്റെ പേബുവിന് വൈദ്യശാസ്ത്ര നൊബേൽ; ആദിമ നരവംശങ്ങളുടെ ജനിതക പഠനശാഖയുടെ സ്ഥാപകൻ
സ്റ്റോക്കോം ∙ ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം തുടങ്ങി. ഇന്നലെ പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിന് (67) ലഭിച്ചു. മനുഷ്യവംശത്തിന്റെ പരിണാമം, ആധുനിക മനുഷ്യനായ ഹോമോ സാപിയൻസ് അല്ലാതെയുള്ള

സ്റ്റോക്കോം ∙ ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം തുടങ്ങി. ഇന്നലെ പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിന് (67) ലഭിച്ചു. മനുഷ്യവംശത്തിന്റെ പരിണാമം, ആധുനിക മനുഷ്യനായ ഹോമോ സാപിയൻസ് അല്ലാതെയുള്ള, വംശനാശം വന്ന ആദിമ നരവിഭാഗങ്ങളുടെ ജനിതകവിവര ശേഖരണം എന്നിവയിൽ നൽകിയ നിർണായക സംഭാവനകളാണ് സ്വാന്റെ പേബുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
പാലിയോ ജീനോമിക്സ് (പ്രാചീന ജനിതക പഠനശാസ്ത്രം) എന്ന ശാസ്ത്രശാഖയ്ക്ക് വിത്തും വളവുമേകിയതും അദ്ദേഹമാണ്. നിലവിൽ ജപ്പാനിലെ ഒകിനാവ സർവകലാശാലയിൽ പ്രഫസറായ പേബു സ്വീഡനിലെ ഉപ്സല യൂണിവേഴ്സിറ്റിയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. ലിൻഡ വിജിലന്റാണു ഭാര്യ.
സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലുള്ള നൊബേൽ സമിതിയാണു പുരസ്കാരം നൽകുന്നത്. ഒരുകോടി സ്വീഡിഷ് ക്രോണ (ഏകദേശം 7.34 കോടി രൂപ) സമ്മാനമായി ലഭിക്കും. ഭൗതികശാസ്ത്ര പുരസ്കാരം ഇന്നും രസതന്ത്രത്തിന്റേത് നാളെയും പ്രഖ്യാപിക്കും. സാഹിത്യ, സമാധാന നൊബേൽ പുരസ്കാരങ്ങൾ വ്യാഴം വെള്ളി ദിവസങ്ങളിലും സാമ്പത്തികശാസ്ത്ര പുരസ്കാരം 10 നും പ്രഖ്യാപിക്കും.
English Summary: Svante Paabo awarded Nobel Prize in medicine for research on evolution