ടാൻസനിയയിൽ ചെറുവിമാനം തടാകത്തിൽ വീണു, 19 മരണം
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസനിയയിൽ ചെറുവിമാനം തടാകത്തിൽ വീണു 19 പേർ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയിൽ വിമാനത്താവളത്തിലിറങ്ങാൻ ശ്രമിക്കുന്നതിനിടെ പടിഞ്ഞാറൻ ടാൻസനിയയിലെ ബുക്കോബയിലെ വിക്ടോറിയ തടാകത്തിൽ

നയ്റോബി ∙ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസനിയയിൽ ചെറുവിമാനം തടാകത്തിൽ വീണു 19 പേർ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയിൽ വിമാനത്താവളത്തിലിറങ്ങാൻ ശ്രമിക്കുന്നതിനിടെ പടിഞ്ഞാറൻ ടാൻസനിയയിലെ ബുക്കോബയിലെ വിക്ടോറിയ തടാകത്തിൽ വീഴുകയായിരുന്നു.
ഡാറെസലാമിൽനിന്നുള്ള വിമാനത്തിൽ 39 യാത്രക്കാർ ഉൾപ്പെടെ 45 പേരുണ്ടായിരുന്നു. 26 പേരെ രക്ഷിച്ചതായി അധികൃതർ പറഞ്ഞു.
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായ വിക്ടോറിയയുടെ തീരത്തോടു ചേർന്നാണ് ബുക്കോബ വിമാനത്താവളത്തിന്റെ റൺവേ. കാറ്റിലും മഴയിലും കാഴ്ച മറഞ്ഞതാണ് അപകടകാരണമെന്നു കരുതുന്നു. തടാകത്തിനു വീണ വിമാനം പൂർണമായും മുങ്ങിപ്പോയി.
മത്സ്യത്തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. 2 പൈലറ്റുമാരും രക്ഷപ്പെട്ടു.
English Summary: Passenger plane crashes into Lake Victoria in Tanzania