മുല്ല ഒമറിന്റെ കബറിടം താലിബാൻ വെളിപ്പെടുത്തി
കാബൂൾ ∙ താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ കബറിടം അഫ്ഗാനിലെ സാബുൽ പ്രവിശ്യയിലെ സുരി ജില്ലയിൽ ഒമർസോയിലാണെന്നു സംഘടന വെളിപ്പെടുത്തി. 9 വർഷത്തിനുശേഷമാണു സംഘടന തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കബറിടത്തിൽ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ

കാബൂൾ ∙ താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ കബറിടം അഫ്ഗാനിലെ സാബുൽ പ്രവിശ്യയിലെ സുരി ജില്ലയിൽ ഒമർസോയിലാണെന്നു സംഘടന വെളിപ്പെടുത്തി. 9 വർഷത്തിനുശേഷമാണു സംഘടന തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കബറിടത്തിൽ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ വിവരവും താലിബാൻ വക്താവ് സബീബുല്ല മുജാഹിദ് പുറത്തുവിട്ടു.
യുഎസ് അധിനിവേശകാലത്ത് മുല്ല ഒമറിന്റെ മരണം സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ പരന്നിരുന്നു. 2013 ലാണു മരിച്ചതെങ്കിലും 2015ലാണു താലിബാൻ ഇക്കാര്യം സ്ഥിരീകരിച്ചത്. ശത്രുക്കൾ കബറിടം നശിപ്പിച്ചേക്കുമെന്ന ആശങ്കയിലാണ് നേരത്തേ വെളിപ്പെടുത്താതിരുന്നതെന്നു താലിബാൻ വക്താവ് പറഞ്ഞു.
യുഎസ് സേന അഫ്ഗാൻ വിടാൻ തീരുമാനിച്ചതിനു പിന്നാലെ കഴിഞ്ഞ വർഷമാണു താലിബാൻ രാജ്യത്ത് വീണ്ടും അധികാരം പിടിച്ചത്. അഫ്ഗാൻ ആഭ്യന്തരയുദ്ധകാലത്ത് 1993ലാണു മുല്ല ഒമർ താലിബാൻ സ്ഥാപിച്ചത്.
English Summary: Burial Place Of Taliban Founder Kept Secret For 9 Years, Now Revealed