കാലാവസ്ഥാ ഉച്ചകോടി നഷ്ടപരിഹാരത്തെപ്പറ്റി മിണ്ടാതെ ആദ്യ കരട്
ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടി (കോപ് 27) പുറത്തിറക്കിയ ആദ്യ കരട് പ്രഖ്യാപനത്തിൽ ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കണമെന്നും വികസ്വരരാജ്യങ്ങൾക്കു നഷ്ടപരിഹാരം കൈമാറണമെന്നുമുള്ള ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തിയില്ല. ആഗോള താപനില വർധന 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതിന് കാർബൺ ബഹിർഗമനം വൻതോതിൽ കുറയ്ക്കണമെന്ന് ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ ഇന്നലെ സമാപിച്ച ഉച്ചകോടി പുറത്തിറക്കിയ ആദ്യ കരടിൽ പറയുന്നു.

ന്യൂഡൽഹി ∙ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടി (കോപ് 27) പുറത്തിറക്കിയ ആദ്യ കരട് പ്രഖ്യാപനത്തിൽ ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കണമെന്നും വികസ്വരരാജ്യങ്ങൾക്കു നഷ്ടപരിഹാരം കൈമാറണമെന്നുമുള്ള ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തിയില്ല. ആഗോള താപനില വർധന 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതിന് കാർബൺ ബഹിർഗമനം വൻതോതിൽ കുറയ്ക്കണമെന്ന് ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ ഇന്നലെ സമാപിച്ച ഉച്ചകോടി പുറത്തിറക്കിയ ആദ്യ കരടിൽ പറയുന്നു.
യുഎൻ കാലാവസ്ഥാ വിഭാഗം കഴിഞ്ഞദിവസം പുറത്തുവിട്ട അനൗദ്യോഗിക കരട് മെച്ചപ്പെടുത്തിയതാണ് 10 പേജുള്ള പുതിയ പ്രഖ്യാപനം. കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനം 2030 ആകുമ്പോൾ 45% കുറയ്ക്കണമെന്നും 2070 ആകുമ്പോൾ പൂജ്യത്തിലെത്തിക്കണമെന്നും അതോടൊപ്പം മറ്റു ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വൻതോതിൽ കുറയ്ക്കണമെന്നും കരടിൽ പറയുന്നു.
നാശനഷ്ടങ്ങൾ നേരിടുന്നതിന് ദരിദ്രരാജ്യങ്ങൾക്കായി പുതിയ ഫണ്ട് രൂപീകരിക്കണമെന്നത് ഇന്ത്യ അടക്കം 130 രാജ്യങ്ങൾ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. ഇത്തവണത്തെ സമ്മേളനത്തിൽ ഈ ആവശ്യം മുഖ്യമായി ഉയർന്നുവരികയും ചെയ്തു. വികസിതരാജ്യങ്ങൾ ഇക്കാര്യത്തിലുള്ള ചർച്ച ഒഴിവാക്കുകയാണു ചെയ്യുന്നത്.
അതേസമയം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന ആവശ്യത്തിന് യുഎസും യൂറോപ്യൻ യൂണിയനും അടക്കമുള്ളവരുടെ പിന്തുണയുണ്ടായിട്ടും പ്രഖ്യാപനത്തിൽ ഇടംപിടിക്കാതെപോയത് അദ്ഭുതപ്പെടുത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ സമവായം കണ്ടെത്താനാകാത്തതാണ് കാരണമെന്നാണു സൂചന.
English summary: Cop27 draft agreement fails to include a fund for climate compensation