ലണ്ടൻ ∙ ഓക്സ്ഫഡിന്റെ ഈ വർഷത്തെ ജനകീയ വാക്ക് നിഘണ്ടു വിദഗ്ധർ കണ്ടെത്തുന്നതിനു പകരം ജനങ്ങൾ തന്നെ കണ്ടെത്തും. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ചരിത്രത്തിലാദ്യമാണ് വാക്ക് കണ്ടെത്താൻ ഓൺലൈൻ വോട്ടെടുപ്പു നടത്തുന്നത്. വിദഗ്ധരുടെ ചുരുക്കപ്പട്ടികയിലുള്ളത് 3 വാക്കുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഓക്സ്ഫഡിന്റെ ഈ വർഷത്തെ ജനകീയ വാക്ക് നിഘണ്ടു വിദഗ്ധർ കണ്ടെത്തുന്നതിനു പകരം ജനങ്ങൾ തന്നെ കണ്ടെത്തും. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ചരിത്രത്തിലാദ്യമാണ് വാക്ക് കണ്ടെത്താൻ ഓൺലൈൻ വോട്ടെടുപ്പു നടത്തുന്നത്.

വിദഗ്ധരുടെ ചുരുക്കപ്പട്ടികയിലുള്ളത് 3 വാക്കുകളാണ്: metaverse, #IStandWith, goblin mode. ഇവയിൽ ഏതാണ് ‘വേഡ് ഓഫ് ദി ഇയർ’ ബഹുമതിക്ക് അർഹമായതെന്ന് ഡിസംബർ 2 വരെ വോട്ടു ചെയ്യാം: https://languages.oup.com/word-of-the-year/2022/

ADVERTISEMENT

മത്സരിക്കുന്ന വാക്കുകൾ

മെറ്റവേഴ്സ്: കംപ്യൂട്ടർ നിർമിത ചുറ്റുപാടിൽ ആശയവിനിമയം നടത്താനുള്ള വെർച്വൽ റിയാലിറ്റി ഇടം. 

ADVERTISEMENT

(ഈ പുതുവാക്കിന്റെ ഉപയോഗം കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടി വർധിച്ചു)

#ഐസ്റ്റാൻഡ്‌വിത്ത്: ആക്ടിവിസവും ആശയപിന്തുണയും വ്യക്തമാക്കാൻ ഉപയോഗിക്കുന്ന ‘വാക്ക്’. 

ADVERTISEMENT

(ഒരു സംഭവത്തോട് അല്ലെങ്കിൽ വ്യക്തിയോട് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ പിറന്നതും ഈ വർഷം പല സമയങ്ങളിലായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും)

ഗോബ്ലിൻ മോഡ്: സമൂഹത്തിന്റെ അടുക്കും ചിട്ടയും നമ്മളെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളും എല്ലാം തള്ളി അലസതയിൽ കഴിയുക. 

(കോവിഡ് ലോക്‌ഡൗണിനു ശേഷം സാധാരണനിലയിലേക്കു തിരിച്ചുവരാനുള്ള താൽപര്യമില്ലായ്മയെ സൂചിപ്പിച്ചാണ് ഈ പ്രയോഗം ജനകീയമായിത്തുടങ്ങിയത്. സ്വന്തം രൂപത്തെക്കുറിച്ച് ഒരു കൂസലുമില്ലാത്ത കുട്ടിച്ചാത്തനെപ്പോലെ എന്ന അർഥത്തിലാണ് ‘ഗോബ്ലിൻ രീതി’ എന്ന് പറയുന്നത്)

English Summary: Oxford dictionary word of the year to be chosen by people