സിറിൽ റമഫോസ വീണ്ടും എഎൻസി പ്രസിഡന്റ്
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റമഫോസയെ (70) ഭരണകക്ഷിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ (എഎൻസി) അധ്യക്ഷനായി പാർട്ടി ദേശീയ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. മുൻമന്ത്രി കൂടിയായ സ്വെലി മഖിസെയെ പരാജയപ്പെടുത്തിയാണ് റമഫോസ വീണ്ടും പ്രസിഡന്റായത്.

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റമഫോസയെ (70) ഭരണകക്ഷിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ (എഎൻസി) അധ്യക്ഷനായി പാർട്ടി ദേശീയ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. മുൻമന്ത്രി കൂടിയായ സ്വെലി മഖിസെയെ പരാജയപ്പെടുത്തിയാണ് റമഫോസ വീണ്ടും പ്രസിഡന്റായത്. റമഫോസയുടെ വിശ്വസ്തനായ പോൾ മഷാറ്റിൽ ആണ് പാർട്ടി ഡപ്യൂട്ടി പ്രസിഡന്റ്.
സ്വകാര്യ ഫാമിൽ നിന്ന് വൻതുക കണ്ടെടുത്ത സംഭവത്തെ തുടർന്ന് റമോഫോസയെ ഇംപീച്ച് ചെയ്യാൻ പാർലമെന്റിൽ നീക്കം നടന്ന പശ്ചാത്തലത്തിൽ സമ്മേളനത്തിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നതായാണ് വിവരം. ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ എഎൻസി തള്ളുകയും റമഫോസയുടെ ഒപ്പംനിൽക്കുകയും ചെയ്തിരുന്നു. പണം കണ്ടെടുത്ത സംഭവം വിവിധ ഏജൻസികൾ അന്വേഷിച്ചുവരികയാണ്.
English Summary: South African President Cyril Ramaphosa re-elected as ANC leader