വത്തിക്കാൻ സിറ്റി ∙ കാലം ചെയ്ത ബനഡിക്ട് മാർപാപ്പയ്ക്ക് ആയിരക്കണക്കിനു വിശ്വാസികൾ ആദരമർപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന അൾത്താരയ്ക്കു മുന്നിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മാർപാപ്പയുടെ ഭൗതികശരീരം ദർശിക്കാൻ നേരത്തേ തന്നെ വിശ്വാസികൾ ക്യൂ നിന്നിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാൻ സിറ്റി ∙ കാലം ചെയ്ത ബനഡിക്ട് മാർപാപ്പയ്ക്ക് ആയിരക്കണക്കിനു വിശ്വാസികൾ ആദരമർപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന അൾത്താരയ്ക്കു മുന്നിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മാർപാപ്പയുടെ ഭൗതികശരീരം ദർശിക്കാൻ നേരത്തേ തന്നെ വിശ്വാസികൾ ക്യൂ നിന്നിരുന്നു. രാവിലെ 9 മുതൽ 10 മണിക്കൂർ ആയിരുന്നു ഇന്നലെ പൊതുദർശനം. ഇന്നും നാളെയും 12 മണിക്കൂർ വീതം പൊതുദർശനം അനുവദിക്കും. വ്യാഴാഴ്ച രാവിലെ 9ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2ന്) ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ കബറടക്ക ശുശ്രൂഷ ആരംഭിക്കും. ബനഡിക്ട് മാർപാപ്പ താൽപര്യപ്പെട്ടിരുന്നതുപോലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ ആദ്യം അടക്കം ചെയ്ത കല്ലറയ്ക്കു സമീപം കബറടക്കും. 

ബനഡിക്ട് മാർപാപ്പ 2013 ൽ സ്ഥാനത്യാഗം ചെയ്ത് വിശ്രമജീവിതം നയിച്ചിരുന്ന ആശ്രമത്തിലെ ചാപ്പലിൽ നിന്ന് ഭൗതികശരീരം ഇന്നലെ വെളുപ്പിന് പ്രദക്ഷിണമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിച്ച് പ്രധാന അൾത്താരയുടെ മുന്നിലെ പീഠത്തിൽ വച്ചു. ഇരുവശവും ഓരോ സ്വിസ് ഗാർഡ് അകമ്പടി നിന്നതല്ലാതെ സ്ഥാനസൂചകങ്ങളൊന്നുമില്ലായിരുന്നു. ചുവപ്പും സ്വർണവും നിറത്തിലുള്ള തിരുവസ്ത്രമണിഞ്ഞ ഭൗതികശരീരത്തിൽ മാർപാപ്പയുടേതായ സ്ഥാനചിഹ്നങ്ങളും ഉണ്ടായിരുന്നില്ല.

ADVERTISEMENT

English Summary: Thousands pay respect to Pope Emeritus Benedict XVI