തുർക്കി – സിറിയ ഭൂകമ്പം പുലർച്ചെ സമീപരാജ്യങ്ങളിലും പ്രകമ്പനം
ഇസ്തംബുൾ ∙ ഭൂകമ്പ സമയം ആളുകളെല്ലാം ഉറക്കത്തിലായിരുന്നുവെന്നതു മരണസംഖ്യ ഉയർത്തി. തുർക്കി–സിറിയ അതിർത്തിയിലെ പൗരാണികമായ കെട്ടിടങ്ങളടക്കം നിലം പൊത്തി. അതിശൈത്യവും മഴയും ദുരിതം വർധിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഊർജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്. മേഖലയിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ശക്തമായ

ഇസ്തംബുൾ ∙ ഭൂകമ്പ സമയം ആളുകളെല്ലാം ഉറക്കത്തിലായിരുന്നുവെന്നതു മരണസംഖ്യ ഉയർത്തി. തുർക്കി–സിറിയ അതിർത്തിയിലെ പൗരാണികമായ കെട്ടിടങ്ങളടക്കം നിലം പൊത്തി. അതിശൈത്യവും മഴയും ദുരിതം വർധിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഊർജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്. മേഖലയിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ശക്തമായ ചലനങ്ങളിലൊന്നാണിത്. ദുരിതാശ്വാസത്തിനായി തുർക്കി രാജ്യാന്തര സഹായം തേടി.
പ്രകമ്പനം ഈജിപ്ത് തലസ്ഥാനമായ കയ്റോയിലും അനുഭവപ്പെട്ടു. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലും ലബനനിലെ ബെയ്റൂട്ടിലും ജനങ്ങൾ വീടുകൾ വിട്ടു പുറത്തിറങ്ങി. ഇവിടങ്ങളിൽ നാശമില്ല. സൈപ്രസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 128 കിലോമീറ്റർ അകലെയാണു ശക്തമായ രണ്ടാം ചലനമുണ്ടായ കഹറാമൻ മറാഷ്. തുർക്കിയിലെ പൗരാണിക നഗരങ്ങളിലൊന്നാണു മറാഷ് നഗരം.
യുകെ, യുഎസ്, ഫ്രാൻസ്, ഇന്ത്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങൾ അടിയന്തര സഹായം എത്തിക്കാനായി മുന്നോട്ടുവന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഡൽഹിയിൽ തുർക്കി എംബസി സന്ദർശിച്ച് ഇന്ത്യയുടെ ദുഃഖം അറിയിച്ചു. വടക്കുപടിഞ്ഞാറൻ തുർക്കിയിൽ 1999ൽ ഉണ്ടായ ഭൂകമ്പത്തിൽ 18,000 പേർ കൊല്ലപ്പെട്ടിരുന്നു.
ലോകത്തെ നടുക്കിയ വൻ ഭൂകമ്പങ്ങൾ
∙ 2011 മാർച്ച് 11 - ജപ്പാൻ; തീവ്രത 8.9. മരണം 15,899
∙ 2010 ജനുവരി 12 - ഹെയ്‌ത്തി; തീവ്രത 7.0; മരണം 2.25 ലക്ഷം
∙ 2008 മേയ് 12 - സിചുവാൻ, ചൈന; തീവ്രത 7.9; മരണം 90,000
∙ 2005 ഒക്‌ടോബർ 8 - പാക്കിസ്‌ഥാൻ; തീവ്രത 7.6; മരണം 80,000
∙ 2004 ഡിസംബർ 26 - ഇന്തൊനീഷ്യയിലെ സൂമാത്രയിൽ
ഭൂകമ്പവും സൂനാമിയും; തീവ്രത 9.15; മരണം 2.4 ലക്ഷം
∙ 2001 ജനുവരി 26- ഗുജറാത്ത്, ഇന്ത്യ; തീവ്രത 7.7; മരണം 20,023
∙ 1993 സെപ്‌റ്റംബർ 30-ലാത്തൂർ, ഇന്ത്യ; തീവ്രത 6.2; മരണം 10,000
∙ 1976 ജൂലൈ 27-ടങ്‌ഷാൻ, ചൈന; തീവ്രത 7.5; മരണം 6.55 ലക്ഷം
English Summary : Earth quake near Turkey Syria border