കറാച്ചി ∙ പാക്കിസ്ഥാനിലെ മുൻ പട്ടാള ഭരണാധികാരി പർവേസ് മുഷറഫിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ മാലിർ കന്റോൺമെന്റിലെ സൈനിക സെമിത്തേരിയിൽ സംസ്കരിച്ചു. മൃതദേഹത്തിൽ പാക്ക് ദേശീയ പതാക പുതപ്പിച്ചിരുന്നെങ്കിലും ഔദ്യോഗിക ബഹുമതിയോടെ ആയിരുന്നില്ല സംസ്കാരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി ∙ പാക്കിസ്ഥാനിലെ മുൻ പട്ടാള ഭരണാധികാരി പർവേസ് മുഷറഫിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ മാലിർ കന്റോൺമെന്റിലെ സൈനിക സെമിത്തേരിയിൽ സംസ്കരിച്ചു. മൃതദേഹത്തിൽ പാക്ക് ദേശീയ പതാക പുതപ്പിച്ചിരുന്നെങ്കിലും ഔദ്യോഗിക ബഹുമതിയോടെ ആയിരുന്നില്ല സംസ്കാരം. സംയുക്ത സേനാമേധാവിയും മുൻ സേനാ തലവന്മാരും ഐഎസ്ഐ തലവന്മാരും ഉൾപ്പെടെ പങ്കെടുത്തെങ്കിലും പ്രസിഡന്റോ പ്രധാനമന്ത്രിയെ പങ്കെടുത്തില്ല. 1999 ലെ ഇന്ത്യ–പാക്ക് കാർഗിൽ യുദ്ധത്തിന്റെ ശിൽപിയും 1999 മുതൽ 2008 വരെ പാക്കിസ്ഥാന്റെ ഭരണാധികാരിയുമായിരുന്ന മുഷറഫ് ചികിത്സയിലിരിക്കെ ഞായറാഴ്ച യുഎഎഇയിലാണ് അന്തരിച്ചത്. 

പാക്ക് ഭരണ, രാഷ്ട്രീയ നേതൃത്വത്തിനിടയിൽ മുഷറഫിനെച്ചൊല്ലിയുള്ള വിഭാഗീയത കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രകടമായി. അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കായി സെനറ്റിൽ പ്രാർഥനയ്ക്കു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ട ജമാഅത്തെ ഇസ്‍ലാമി അംഗം മുഷ്താഖ് അഹമ്മദ്, മുഷറഫിനെ അവഗണിച്ച് തുർക്കിയിൽ ഭൂകമ്പത്തിൽ മരിച്ചവർക്കായി മാത്രം പ്രാർഥിച്ചു. ഏറെ തർക്കത്തിനു ശേഷം പിടിഐയിലെ വാസിം, മുഷറഫിനായി പ്രാർഥന നടത്തി.

ADVERTISEMENT

English Summary : Pervez Musharraf laid to rest