മുക്കിക്കൊല്ലും കടം, ചൈനയുടെ $ 2700 കോടി, പെട്രോളിന് 250 രൂപ; പാക്കിസ്ഥാൻ അടുത്ത ലങ്ക?
രാജ്യാന്തര നാണ്യനിധിയിൽ നിന്നുള്ള സഹായത്തിലാണ് പാക്കിസ്ഥാന്റെ കണ്ണ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 600 കോടി ഡോളർ പാക്കേജിൽ 110 കോടി ഡോളറിനായി കാത്തിരിക്കുകയാണ് രാജ്യം. കനത്ത തകർച്ചയിൽ നിന്ന് താൽക്കാലികമായി കരകയറാൻ ഇതു മാത്രമാണ് രക്ഷ. പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയാണ്? അതിജീവനത്തിനായി രാഷ്ട്രീയ വൈരം മറന്ന് പാക്കിസ്ഥാനിലെ ഭരണകക്ഷികളും പ്രതിപക്ഷവും കൈകോർക്കുമോ? അതോ ശ്രീലങ്കയിലെപ്പോലെ പാക്കിസ്ഥാനിലെയും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണാതീതമാകുമോ?
രാജ്യാന്തര നാണ്യനിധിയിൽ നിന്നുള്ള സഹായത്തിലാണ് പാക്കിസ്ഥാന്റെ കണ്ണ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 600 കോടി ഡോളർ പാക്കേജിൽ 110 കോടി ഡോളറിനായി കാത്തിരിക്കുകയാണ് രാജ്യം. കനത്ത തകർച്ചയിൽ നിന്ന് താൽക്കാലികമായി കരകയറാൻ ഇതു മാത്രമാണ് രക്ഷ. പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയാണ്? അതിജീവനത്തിനായി രാഷ്ട്രീയ വൈരം മറന്ന് പാക്കിസ്ഥാനിലെ ഭരണകക്ഷികളും പ്രതിപക്ഷവും കൈകോർക്കുമോ? അതോ ശ്രീലങ്കയിലെപ്പോലെ പാക്കിസ്ഥാനിലെയും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണാതീതമാകുമോ?
രാജ്യാന്തര നാണ്യനിധിയിൽ നിന്നുള്ള സഹായത്തിലാണ് പാക്കിസ്ഥാന്റെ കണ്ണ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 600 കോടി ഡോളർ പാക്കേജിൽ 110 കോടി ഡോളറിനായി കാത്തിരിക്കുകയാണ് രാജ്യം. കനത്ത തകർച്ചയിൽ നിന്ന് താൽക്കാലികമായി കരകയറാൻ ഇതു മാത്രമാണ് രക്ഷ. പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയാണ്? അതിജീവനത്തിനായി രാഷ്ട്രീയ വൈരം മറന്ന് പാക്കിസ്ഥാനിലെ ഭരണകക്ഷികളും പ്രതിപക്ഷവും കൈകോർക്കുമോ? അതോ ശ്രീലങ്കയിലെപ്പോലെ പാക്കിസ്ഥാനിലെയും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണാതീതമാകുമോ?
പാക്കിസ്ഥാനിൽ കാര്യങ്ങളുടെ പോക്ക് അത്ര ശുഭകരമല്ല. ശ്രീലങ്കയെ ഓർമിപ്പിക്കും വിധമാണ് സാമ്പത്തിക രംഗത്തെ തകർച്ച. ദക്ഷിണേഷ്യയിലെ ഏറ്റവും ശോഷിച്ച സാമ്പത്തിക നിലയിലെത്തിയ പാക്കിസ്ഥാൻ കരകയറാൻ കൈകാലിട്ടടിക്കുകയാണ്. മാസങ്ങളായി നാണ്യപ്പെരുപ്പം റോക്കറ്റ് പോലെ കുതിക്കുന്നു. ഏത് രാജ്യത്തിന്റെയും നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന വിദേശ നാണ്യകരുതൽ ശേഖരം മൂക്കുകുത്തി വീണു, ആകെ കൈവശമുള്ളത് 310 കോടി ഡോളർ. അതാകട്ടെ 3 ആഴ്ച്ചത്തെ ഇറക്കുമതിക്ക് മാത്രമേ തികയൂ. വിലക്കയറ്റത്തോത് കേട്ടാൽ ഞെട്ടും, 24.5 ശതമാനം. ഭക്ഷ്യഉൽപന്ന വിലക്കയറ്റം 35 ശതമാനം കടന്നു. നിൽക്കക്കള്ളി ഇല്ലാതായതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ പലിശ നിരക്ക് 24 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 17 ശതമാനമാക്കി ഉയർത്തി. രാജ്യന്തര നാണ്യനിധിയിൽ നിന്ന് കൂടുതൽ സഹായം ലഭിക്കുന്നതിനായി ഡോളർ–പാക്കിസ്ഥാനി റൂപി വിനിമയ നിരക്കിലെ പരിധിയും എടുത്തു കളഞ്ഞു. ഇതോടെ വിപണിയിൽ ഡോളറുമായുള്ള വിനിമയത്തിൽ പാക്കിസ്ഥാനി റൂപി 20 വർഷത്തെ താഴ്ന്ന നിലവാരമായ 270 ൽ എത്തി. അതായത് ഒരു ഡോളർ നൽകിയാൽ 270 പാക്കിസ്ഥാനി റൂപി ലഭിക്കും.
രാജ്യാന്തര നാണ്യനിധിയിൽ നിന്നുള്ള സഹായത്തിലാണ് പാക്കിസ്ഥാന്റെ കണ്ണ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 600 കോടി ഡോളർ പാക്കേജിൽ 110 കോടി ഡോളറിനായി കാത്തിരിക്കുകയാണ് രാജ്യം. കനത്ത തകർച്ചയിൽ നിന്ന് താൽക്കാലികമായി കരകയറാൻ ഇതു മാത്രമാണ് രക്ഷ. പാക്കിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയാണ്? അതിജീവനത്തിനായി രാഷ്ട്രീയ വൈരം മറന്ന് പാക്കിസ്ഥാനിലെ ഭരണകക്ഷികളും പ്രതിപക്ഷവും കൈകോർക്കുമോ? അതോ ശ്രീലങ്കയിലെപ്പോലെ പാക്കിസ്ഥാനിലെയും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണാതീതമാകുമോ? പരിശോധിക്കാം.
∙ തകർച്ചയ്ക്കുള്ള കാരണങ്ങൾ
രാഷ്ട്രീയ അധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ പിടിച്ചു നിൽക്കാമെന്ന വ്യാമോഹമാണ് പാക്കിസ്ഥാനെ ഉലച്ചത്. വിവിധ സംഘടനകൾ, തന്ത്രപരമായ പങ്കാളികൾ എന്നിവരിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ നീങ്ങുന്നത്. അതേസമയം, നികുതി ഘടന വിപുലപ്പെടുത്താനോ, വരുമാനം കൂട്ടാൻ ഉള്ള മാർഗങ്ങളോ കണ്ടെത്തിയതുമില്ല. പെട്രോളിനും ഡീസലിനും ദക്ഷിണേഷ്യയിൽ ഏറ്റവും കുറഞ്ഞ വില പാക്കിസ്ഥാനിലാണ്. വൈദ്യുതിക്ക് ഭീമമായ സബ്സിഡിയും നൽകിയിരുന്നു. ഇതും വരുമാനത്തെ ബാധിച്ചു.
2004ൽ 225 കോടി ഡോളറായിരുന്ന ധനകമ്മി 2019ൽ 2531 കോടി ഡോളറിലെത്തി. ഇപ്പോൾ സ്ഥിതി ആകെ മാറി. പെട്രോളിന് ലീറ്ററിന് 250 രൂപയും ഡീസലിന് 263 രൂപയുമായി. വൈദ്യുതി സബ്സിഡിയും ഇല്ലാതാവും. കിട്ടിയ വരുമാനം എല്ലാം ശമ്പളം നൽകാനും വിവിധ സർക്കാർ ആവശ്യങ്ങൾക്കുമായി ചെലവഴിച്ചു. വികസന പ്രവർത്തനങ്ങൾ നടക്കാതായി. അടിസ്ഥാന സൗകര്യ വികസനവും മുരടിച്ചു. നികുതി – ജിഡിപി അനുപാതം 2021–2022 വർഷത്തിൽ 9.2 ശതമാനം മാത്രമാണ്. അയൽ രാജ്യങ്ങളിൽ ഇത് 17.1 ശതമാനവും.
∙ വർധിച്ച വായ്പ്പത്തുക
ധനകമ്മി വർധിച്ചതോടെ വായ്പയെ ആശ്രയിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള തീവൃശ്രമത്തിലായിരുന്നു രാജ്യം. ഇതിനു കൂട്ടു പിടിച്ചത് ചൈനയെയാണ്. കൂടാതെ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നും വൻ തോതിൽ വായ്പ നേടി. സൗദി 300 കോടി ഡോളർ നൽകി. ഐഎംഎഫിന്റെ വായ്പ ലഭിക്കണമെങ്കിൽ കനത്ത സാമ്പത്തിക അച്ചടക്കമാണ് അവർ ആവശ്യപ്പെടുന്നത്. സാമ്പത്തിക രംഗത്ത് വിവേകമില്ലാത്ത സമീപനമാണ് പാക്കിസ്ഥാൻ സ്വീകരിച്ചതെന്ന് ഐഎംഎഫ് കുറ്റപ്പെടുത്തിയിരുന്നു. കടങ്ങളുടെ നിലയില്ലാകയത്തിലാണ് രാജ്യം.
ലോക ബാങ്കിന്റെ കണക്കു പ്രകാരം 2021 വരെ കടപത്രങ്ങൾ മറ്റ് മാർഗങ്ങൾ വഴിയുള്ള ബാധ്യത 13043.3 കോടി ഡോളറിന്റേതാണ്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ബാധ്യത കഴിഞ്ഞ വർഷം സെപ്റ്റംബറിലെ കണക്കു പ്രകാരം മറ്റൊരു 12690 കോടി ഡോളറും. ഇതിൽ 2700 കോടി ഡോളർ ചൈനയിൽ നിന്നാണ്. ജിഡിപി വായ്പ അനുപാതം എഴുപത് ശതമാനം പിന്നിട്ടു.
ഐഎംഎഫ് സഹായിച്ചാൽ ജൂൺ വരെ പാക്കിസ്ഥാന് മുന്നോട്ട് പോകാം. അടുത്ത ആറു മാസത്തേക്ക് 1000 കോടി ഡോളർ വേണം. സൗദി 200 കോടി ഡോളർ , യുഎഇ 100 കോടി ഡോളർ , 200 കോടി ഡോളറിന്റെ ആസ്ഥി വാങ്ങി ഖത്തർ സാമ്പത്തികമായി സഹായിക്കും. ചൈനയോടും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. തീർന്നില്ല ജൂണിൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തിൽ ഇനിയും വേണം മറ്റൊരു 3000 കോടി ഡോളർ. ഇത് എവിടെനിന്ന് കിട്ടും. ഉത്തരമില്ല.
∙ നാണ്യപ്പെരുപ്പം 50 ശതമാനം വരെ?
വൈദ്യുതി, ഇന്ധനം, പാചക വാതകം വില കുതിച്ചു കയറിത്തുടങ്ങി. ഈ നിലയിൽ നാണ്യപ്പെരുപ്പം അൻപത് ശതമാനം വരെ ഉയരാമെന്ന് കണക്കാക്കുന്നു. പാക്കിസ്ഥാനി റൂപിയെ സ്വതന്ത്രമാക്കാൻ തീരുമാനിച്ചാൽ ഏതാനും മാസത്തിനുള്ളിൽ ഡോളറുമായുള്ള വിനിമയത്തിൽ റൂപി 300 കടന്നേക്കുമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു. ഇത് അതിഭീമമായ നാണ്യപ്പെരുപ്പത്തിലേക്ക് രാജ്യത്തെ കൂപ്പു കുത്തിക്കും.
ഇപ്പോൾ തന്നെ വരവിന്റെ അൻപത് ശതമാനവും സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കും കടബാധ്യത വീട്ടാനുമാണ് ഉപയോഗിക്കുന്നത്. ഇതിനിടയിലാണ് നാണ്യപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്ക് കൂട്ടണമെന്ന നിർദേശം ഉയരുന്നത്. ഇത് രാജ്യത്തെ ബിസിനസ് മേഖലയെ തകർക്കുമെന്നും ജീവിത ചെലവ് കുതിച്ചു കയറാൻ വഴിയൊരുക്കുമെന്നും വിലയിരുത്തുന്നു. കടബാധ്യത പുനക്രമീകരിച്ചാൽ ഉണ്ടാകുന്ന അപകടം കണക്കുകൂട്ടലുകൾക്ക് അപ്പുറമാകും. കടത്തിൽ മുങ്ങിക്കിടക്കുമ്പോഴും പ്രതിരോധ രംഗത്ത് കോടികളാണ് ചെലവഴിക്കുന്നത്. സൈന്യത്തിന് ചെലവഴിക്കാൻ നിയന്ത്രണമില്ല. രാഷ്ട്രീയക്കാരുടെയും, സമ്പന്നരുടെയും സൈനിക മേധാവികളുടെയും ആർഭാട ജീവിതം തുടരുകയാണ്.
∙ ഇന്ധനം വാങ്ങാൻ പണമില്ല
വിദേശ നാണ്യകരുതൽ ശേഖരം നാമമാത്രമായതോടെ ഈ മാസം എണ്ണ വാങ്ങാനുള്ള പണം ബാങ്കുകൾ നൽകാൻ മടിക്കുകയാണ്. ബാങ്കുകൾ ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകാൻ മടിക്കുകയാണ്. ഇത് ലഭിച്ചാൽ മാത്രമേ ഇറക്കുമതി സാധ്യമാകൂ. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതിച്ചെലവും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു, ഫലം ഈ മാസം ഇന്ധന ക്ഷാമം നേരിടേണ്ടി വന്നേക്കും. കഴിഞ്ഞ ആഴ്ച്ച മണിക്കൂറുകൾ നീണ്ട വൈദ്യുത ക്ഷാമത്തെയും രാജ്യം നേരിട്ടിരുന്നു. വൈദ്യുതി ലാഭിക്കാൻ മാളുകളും സൂപ്പർമാർക്കറ്റുകളും രാത്രി എട്ട് മണിയോടെ അടയ്ക്കാനാണ് നിർദേശം.
18 മണിക്കൂർ വരെ പവർകട്ട് നേരിടുന്ന മേഖലകൾ ഉണ്ട്. 6000–7000 മെഗാവാട്ടിന്റെ കുറവും കണക്കാക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കു പുറമേ രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തയും നേരിടുകയാണ് രാജ്യം. അടിസ്ഥാന ഭക്ഷണമായ ഗോതമ്പ് പലർക്കും കിട്ടാക്കനിയായി, വില 57 ശതമാനം ഉയർന്നു. നിലവിലെ സർക്കരിന്റെ കാലാവധി ഓഗസ്റ്റിൽ കഴിയും. പിന്നീട് ഒൻപത് മാസം കെയർ ടേക്കർ ഭരണമാകും. ഇക്കാലയളവിൽ കരാറുകളിൽ ഒപ്പുവയ്ക്കാനാവില്ല. അതിനാൽ ലഭിക്കേണ്ട വായ്പകൾ നേടിയെടുക്കേണ്ടത് ഇപ്പോഴത്തെ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതിന് ഭരണ-പ്രതിപക്ഷം ഒന്നിച്ചു നിൽക്കുമോ എന്ന കണ്ടറിയണം.
അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുതൽ മുടക്കാൻ കഴിയാത്തത് വൈദ്യുതി, ഗ്യാസ്, ഇന്ധന മേഖലകളെ പിടിച്ചുലയ്ക്കുകയാണ്. ചൈനയുമായി ചേർന്ന് വൈദ്യുത രംഗത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ രാജ്യത്തിന് കഴിയുന്നില്ല. കൂടാതെ അടുത്തയിടെ ഉണ്ടായ പ്രളയം സാമ്പത്തിക മേഖലയ്ക്ക് വരുത്തിയത് കോടികളുടെ നഷ്ടമാണ്. 2022 ജൂൺ മുതൽ ഒക്ടോബർ വരെ 3.3 ലക്ഷം കോടിയുടെ നഷ്ടമാണ് പ്രളയം മൂലം രാജ്യം നേരിട്ടത്.
∙ ഇന്ത്യയ്ക്കും ആശങ്ക
2021-2022 ലെ ഇന്ത്യ -പാക് വ്യാപാരം 51.4 കോടി ഡോളറിന്റേതാണ്. സാമ്പത്തിക മാന്ദ്യം രൂക്ഷമായാൽ കയറ്റുമതിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. പാക്കിസ്ഥാന്റെ അവസ്ഥ മുതലെടുക്കാൻ ചൈന രംഗത്തു വരാൻ സാധ്യതയുണ്ട്.. സാമ്പത്തിക സഹായം ലഭ്യമാക്കൽ മുതൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വരെ അവർ കൈകടത്തും. എനർജി കോറിഡോർ, തന്ത്രപ്രധാനമായ ഗ്വയ്ദാർ തുറമുഖം വികസനം തുടങ്ങി എല്ലാക്കാര്യങ്ങളിലും ചൈന സ്വാധീനം ചെലുത്താൻ ശ്രമിച്ചേക്കും.
English Summary: Why Pakistan Is Facing a Growing Economic Crisis?