അതിപുരാതന ഹീബ്രു ബൈബിൾ ലേലത്തിന്
ന്യൂയോർക്ക് ∙ ജൂത, ക്രൈസ്തവ വിശ്വാസപാരമ്പര്യങ്ങൾക്ക് ആധാരശിലയായ ഹീബ്രു ബൈബിളിന്റെ ഏറ്റവും പഴക്കമേറിയ കയ്യെഴുത്തുപുസ്തകം ‘കോഡെക്സ് സസൂൻ’ ലേലത്തിനു മുൻപുള്ള ലോകപര്യടനത്തിനൊരുങ്ങുന്നു. അടുത്തയാഴ്ച മുതൽ ലണ്ടൻ, ടെൽ അവീവ്, ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളിൽ പ്രദർശിപ്പിച്ചശേഷം ന്യൂയോർക്കിൽ മേയിലാണു ലേലം നടക്കുന്നത്.

ന്യൂയോർക്ക് ∙ ജൂത, ക്രൈസ്തവ വിശ്വാസപാരമ്പര്യങ്ങൾക്ക് ആധാരശിലയായ ഹീബ്രു ബൈബിളിന്റെ ഏറ്റവും പഴക്കമേറിയ കയ്യെഴുത്തുപുസ്തകം ‘കോഡെക്സ് സസൂൻ’ ലേലത്തിനു മുൻപുള്ള ലോകപര്യടനത്തിനൊരുങ്ങുന്നു. അടുത്തയാഴ്ച മുതൽ ലണ്ടൻ, ടെൽ അവീവ്, ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളിൽ പ്രദർശിപ്പിച്ചശേഷം ന്യൂയോർക്കിൽ മേയിലാണു ലേലം നടക്കുന്നത്. 1000 വർഷം പഴക്കമുള്ള അപൂർവ ചരിത്രരേഖ ഏറ്റവും സമ്പൂർണമായ ഹീബ്രു ബൈബിൾ പതിപ്പാണ്. 12 കിലോഗ്രാം തൂക്കം. മൃഗത്തോലിലുള്ള 792 പേജുകളുണ്ട്.
കോഡെക്സ് സസൂന് ലേല ഏജൻസിയായ സതെബീസ് പ്രതീക്ഷിക്കുന്ന തുക 3 – 5 കോടി ഡോളറാണ്. 5 കോടി ഡോളറിന് (413 കോടി രൂപ) വിറ്റു പോയാൽ, അതും ചരിത്രമാകും. കയ്യെഴുത്തു പ്രതിയുടെ പുസ്തകരൂപമാണ് കോഡെക്സ്.
English Summary : Ancient Hebrew bible for auction