തുർക്കിയിൽ വീണ്ടും ഭൂചലനം; കെട്ടിടങ്ങൾ നിലംപൊത്തി
ഇസ്തംബുൾ ∙ വൻഭൂകമ്പത്തിന്റെ ദുരിതത്തിൽനിന്നു കരകയറുന്നതിനിടെ മൂന്നാഴ്ചയ്ക്കിടെ തെക്കൻ തുർക്കിയിൽ വീണ്ടും ഭൂചലനം. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മലാട്ട്യ

ഇസ്തംബുൾ ∙ വൻഭൂകമ്പത്തിന്റെ ദുരിതത്തിൽനിന്നു കരകയറുന്നതിനിടെ മൂന്നാഴ്ചയ്ക്കിടെ തെക്കൻ തുർക്കിയിൽ വീണ്ടും ഭൂചലനം. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മലാട്ട്യ പ്രവിശ്യയിലെ യെസിൽയുർട്ട് ആണു പ്രഭവകേന്ദ്രം. ഈ മാസം 6നുണ്ടായ ഭൂകമ്പത്തിൽ വൻതോതിൽ ആളപായവും നാശനഷ്ടവും നേരിട്ട പ്രവിശ്യകളിലൊന്നാണിത്. തകർന്ന നിലയിലായിരുന്ന 29 കെട്ടിടങ്ങൾ പൂർണമായി നിലംപതിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.
7.8 തീവ്രത രേഖപ്പെടുത്തിയ മുൻ ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി 50,000ൽ അധികം പേർ മരിച്ചതായാണു കണക്ക്. പതിനായിരത്തോളം തുടർചലനങ്ങളാണ് ഇതിനു ശേഷം അനുഭവപ്പട്ടത്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു പിന്തുണ അറിയിച്ച് ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി തുർക്കിയിലും സിറിയയിലുമെത്തി. ആഭ്യന്തര യുദ്ധത്തെ തുടർന്ന് 2011ൽ സിറിയയെ അറബ് ലീഗിൽ നിന്നു സസ്പെൻഡ് ചെയ്തതിനു ശേഷം ആദ്യമായാണ് നയതന്ത്രതലത്തിലുള്ള സന്ദർശനം.
ഗുജറാത്തിൽ ഭൂചലനം
അഹമ്മദാബാദ് ∙ ഗുജറാത്തിലെ കച്ചിലും അമ്രേലിയിലും യഥാക്രമം 3.8, 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അമ്രേലിയിൽ ഒരാഴ്ചയ്ക്കിടെ അനുഭവപ്പെടുന്ന അഞ്ചാമത്തെ ഭൂചലനമാണിത്.
English Summary: Earthquake again in Turkey