ഫെബ്രുവരി‍ 25, 26 തീയതികളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഒരു നിർണായക പ്രഖ്യാപനം നടത്തി. ഇന്ത്യയിൽ നിന്നുള്ള ഐ.ടി, ടെക് പ്രഫഷണലുകളെ തങ്ങൾക്ക് കൂടുതലായി വേണമെന്നും അതിനായി നിയമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് ജർമൻ ചാൻസലർ വ്യക്തമാക്കിയത്. ഇന്ത്യയിലുൾപ്പെടെ, ലോകമാകെയുള്ള ടെക് കമ്പനികൾ വ്യാപകമായ പിരിച്ചുവിടൽ നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർക്കായി വാതിൽ തുറക്കാൻ തങ്ങൾ തയാറാണെന്ന് ജർമനി പറയുന്നത്. ജർമനിയിൽ ഉള്ള അവസരങ്ങൾ തിരിച്ചറിയാൻ ഇന്ത്യൻ പ്രഫഷനലുകൾ തയാറാകണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയും ജർമനിയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, ശാസ്ത്ര, സാങ്കേതിക, ധന, വാണിജ്യ, പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുക തുടങ്ങിയവയാണ് ഷോൾസിന്റെ ഇന്ത്യൻ സന്ദർശനത്തിലെ പ്രധാന കാര്യങ്ങളെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

ഫെബ്രുവരി‍ 25, 26 തീയതികളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഒരു നിർണായക പ്രഖ്യാപനം നടത്തി. ഇന്ത്യയിൽ നിന്നുള്ള ഐ.ടി, ടെക് പ്രഫഷണലുകളെ തങ്ങൾക്ക് കൂടുതലായി വേണമെന്നും അതിനായി നിയമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് ജർമൻ ചാൻസലർ വ്യക്തമാക്കിയത്. ഇന്ത്യയിലുൾപ്പെടെ, ലോകമാകെയുള്ള ടെക് കമ്പനികൾ വ്യാപകമായ പിരിച്ചുവിടൽ നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർക്കായി വാതിൽ തുറക്കാൻ തങ്ങൾ തയാറാണെന്ന് ജർമനി പറയുന്നത്. ജർമനിയിൽ ഉള്ള അവസരങ്ങൾ തിരിച്ചറിയാൻ ഇന്ത്യൻ പ്രഫഷനലുകൾ തയാറാകണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയും ജർമനിയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, ശാസ്ത്ര, സാങ്കേതിക, ധന, വാണിജ്യ, പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുക തുടങ്ങിയവയാണ് ഷോൾസിന്റെ ഇന്ത്യൻ സന്ദർശനത്തിലെ പ്രധാന കാര്യങ്ങളെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി‍ 25, 26 തീയതികളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഒരു നിർണായക പ്രഖ്യാപനം നടത്തി. ഇന്ത്യയിൽ നിന്നുള്ള ഐ.ടി, ടെക് പ്രഫഷണലുകളെ തങ്ങൾക്ക് കൂടുതലായി വേണമെന്നും അതിനായി നിയമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് ജർമൻ ചാൻസലർ വ്യക്തമാക്കിയത്. ഇന്ത്യയിലുൾപ്പെടെ, ലോകമാകെയുള്ള ടെക് കമ്പനികൾ വ്യാപകമായ പിരിച്ചുവിടൽ നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർക്കായി വാതിൽ തുറക്കാൻ തങ്ങൾ തയാറാണെന്ന് ജർമനി പറയുന്നത്. ജർമനിയിൽ ഉള്ള അവസരങ്ങൾ തിരിച്ചറിയാൻ ഇന്ത്യൻ പ്രഫഷനലുകൾ തയാറാകണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയും ജർമനിയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, ശാസ്ത്ര, സാങ്കേതിക, ധന, വാണിജ്യ, പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുക തുടങ്ങിയവയാണ് ഷോൾസിന്റെ ഇന്ത്യൻ സന്ദർശനത്തിലെ പ്രധാന കാര്യങ്ങളെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി‍ 25, 26 തീയതികളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഒരു നിർണായക പ്രഖ്യാപനം നടത്തി. ഇന്ത്യയിൽ നിന്നുള്ള ഐ.ടി, ടെക് പ്രഫഷണലുകളെ തങ്ങൾക്ക് കൂടുതലായി വേണമെന്നും അതിനായി നിയമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് ജർമൻ ചാൻസലർ വ്യക്തമാക്കിയത്. ഇന്ത്യയിലുൾപ്പെടെ, ലോകമാകെയുള്ള ടെക് കമ്പനികൾ വ്യാപകമായ പിരിച്ചുവിടൽ നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർക്കായി വാതിൽ തുറക്കാൻ തങ്ങൾ തയാറാണെന്ന് ജർമനി പറയുന്നത്. ജർമനിയിൽ ഉള്ള അവസരങ്ങൾ തിരിച്ചറിയാൻ ഇന്ത്യൻ പ്രഫഷനലുകൾ തയാറാകണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയും ജർമനിയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, ശാസ്ത്ര, സാങ്കേതിക, ധന, വാണിജ്യ, പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുക തുടങ്ങിയവയാണ് ഷോൾസിന്റെ ഇന്ത്യൻ സന്ദർശനത്തിലെ പ്രധാന കാര്യങ്ങളെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധം തുടക്കത്തിലേ തടയാൻ ശ്രമിച്ച നേതാക്കളിലൊരാളാണ് ഷോൾസ് എന്നതുകൊണ്ടു തന്നെ റഷ്യ–യുക്രെയ്ൻ വിഷയത്തിൽ നിർണായക നിലപാടെടുത്തിട്ടുള്ള ഇന്ത്യയുമായി ഈ സമയത്ത് അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് എത്തി എന്നതും നിർണായകമാണ്. അക്കാര്യങ്ങളിലേക്ക്...

∙ മോദി–ഷോൾസ് ചർച്ച

ADVERTISEMENT

ജർമൻ ചാൻസലറായി തിര‍ഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന ഷോൾസിന് ആചാരപരമായ വരവേൽപ്പാണ് ഇന്ത്യ നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷോൾസുമായി നിരവധി വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ച ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ബ്രിട്ടനുമായും സമാനമായ കരാർ സംബന്ധിച്ച് ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ട്.

ഐടി, ഫിൻടെക്, ടെലികോം മേഖലയിൽ ജർമനി കൂടുതൽ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച കൂടുതൽ കരാറുകളുമായി ഇരു രാജ്യങ്ങളും മുന്നോട്ടു പോകും എന്നാണ് ചർച്ചകൾക്ക് ശേഷം വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം, ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള സംയുക്ത പ്രസ്താവന ഉണ്ടായില്ല. പ്രതിരോധ മേഖലയിലെ സഹകരണം വർധിപ്പിക്കുന്ന കാര്യവും ചർച്ചയിൽ വന്നതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു. ആറ് അന്തർവാഹിനികൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ജർമനിയുമായുള്ള 5.2 ബില്യൻ ഡോളറിന്റെ ചർച്ചകൾ പുരോഗമിക്കുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ജർമനിയിൽ നിന്ന് ഇവ വാങ്ങുകയല്ല, പകരം സംയുക്തമായി ഡിസൈൻ ചെയ്യുകയും നിർമിക്കുകയും ചെയ്യുക എന്ന പദ്ധതിയാണ് ഇന്ത്യ മുന്നോട്ടു വച്ചിട്ടുള്ളത്. ഷോൾസിന്റെ സന്ദർശനത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായിരുന്ന് ഇതെന്ന് സൂചന. ജർമനിയിലെ തൈസെൻക്രുപ്പ് മറൈൻ സിസ്റ്റംസ് ആണ് ഈ കരാർ ലഭിക്കാൻ ശ്രമിക്കുന്ന കമ്പനികളിലൊന്ന്. ആയുധങ്ങൾക്കായി ഇന്ത്യ പരമ്പരാഗതമായി ആശ്രയിക്കുന്ന റഷ്യയിലേക്ക് ഈ കരാർ നീളാതിരിക്കേണ്ടതും ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയന്റെ ആവശ്യമാണ്. ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ എന്നിവയിൽ ജർമനി പ്രകടിപ്പിച്ചിട്ടുള്ള താത്പര്യം ഇന്ത്യയെ കൂടുതൽ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി.

രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിനിടയിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

∙ ഒരുവർഷത്തിനിടെ നാലാം കൂടിക്കാഴ്ച

2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു തവണ ജർമനി സന്ദർശിച്ചിരുന്നു. ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായിരുന്നു ഒരു സന്ദർശനമെങ്കിൽ ജി–7 ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു മറ്റൊന്ന്. കഴിഞ്ഞ വർഷം നവംബറിൽ ബാലിയിൽ വച്ചു നടന്ന ജി–20 ഉച്ചകോടിക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു വർഷത്തെ കാലയളവിൽ ഇരു നേതാക്കളുടെയും നാലാമത്തെ കൂടിക്കാഴ്ചയാണ് ഇത്തവണ നടന്നത്. വരുന്ന സെപ്റ്റംബറിൽ ജി–20 ഉച്ചകോടി നടക്കാനിരിക്കെ ഇപ്പോഴത്തെ കൂടിക്കാഴ്ചയും പ്രധാനമാണ്. ഇന്ത്യയ്ക്കാണ് ഇപ്പോൾ ജി–20യുടെ നേതൃത്വം എന്നതിനാൽ റഷ്യ–യുക്രെയ്ൻ യുദ്ധം പോലുള്ള വിഷയങ്ങളിൽ നിർണായകമായിരിക്കും ഇത്.

ADVERTISEMENT

ഇന്ത്യയുമായി നേരത്തെ തന്നെ മികച്ച ബന്ധമാണെന്നും ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം കാരണമാകട്ടെ എന്നുമാണ് സന്ദർശനത്തിന് തൊട്ടുമുമ്പ് ഷോൾസ് പറഞ്ഞത്. ഇരു രാജ്യത്തെയും വ്യവസായ ലോകവുമായുള്ള കൂടിക്കാഴ്ചയായിരുന്നു സന്ദർശനത്തിനലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ഷോൾസിനൊപ്പം ഉദ്യോഗസ്ഥരുടെയും വ്യവസായികളുടേയും വലിയൊരു സംഘവും ഇന്ത്യയിലെത്തിയിരുന്നു. ശക്തമായ വാണിജ്യബന്ധം നിലനിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജർമനിയും. യൂറോപ്യൻ യൂണിയനിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ജർമനി. അതുപോലെ ആഗോളതലത്തിൽ ഇന്ത്യയുടെ ആദ്യ 10 വ്യാപാര പങ്കാളികളിൽ ഒരാളുമാണ്. ഇന്ത്യയിൽ വലിയ തോതിൽ നേരിട്ടുള്ള നിക്ഷേപം നടത്തുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് ജർമനി.

ഉഭയകക്ഷി ചർച്ചയ്ക്കായി ഹൈദരാബാദ് ഹൗസിലെത്തിയ ജർമൻ ചാൻസലർ ഷോൾസും പ്രധാനമന്ത്രി മോദിയും (ഫയൽ ചിത്രം)

∙ നേരിയ അഭിപ്രായവ്യത്യാസങ്ങൾ, മെച്ചപ്പെട്ട ബന്ധം

2019-ൽ മുൻ ചാൻസലർ അംഗല മെർക്കൽ ഇന്ത്യ സന്ദർശിക്കുകയും കൃഷി മുതൽ സാമൂഹിക സുരക്ഷ വരെയുള്ള നിരവധി കരാറുകളിൽ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു. ജമ്മു–കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370–ാം വകുപ്പ് റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദർശനം. 370–ാം വകുപ്പ് റദ്ദാക്കുന്നത് ഇന്ത്യയുടെ ഔദ്യോഗിക കാര്യമാണെന്ന് പ്രതികരിച്ച ജർമനി പക്ഷേ, കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേ സമയം, ഷോൾസിന്റെ സന്ദർശന സമയമാകട്ടെ, റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇന്ത്യയാകട്ടെ, ഈ സംഘർഷത്തിൽ പ്രത്യേക നിലപാട് സ്വീകരിക്കുകയും ഒട്ടുമിക്ക രാജ്യങ്ങളെയും ഇത് ബോധ്യപ്പെടുത്തുകയും ചെയ്ത രാജ്യമാണ്. യുദ്ധം ലോകത്തെ ഒന്നാകെ ബാധിച്ചിരിക്കുന്നുവെന്നും ഇത് അവസാനിപ്പിക്കാൻ കൂട്ടായ ശ്രമങ്ങൾ വേണമെന്നും ഷോൾസ് അഭിപ്രായപ്പെട്ടിരുന്നു. ജി–20യിലെ ഇന്ത്യയുടെ അധ്യക്ഷ പദവി ഇക്കാര്യത്തിലേക്കുള്ള വഴികാട്ടിയാവട്ടെ എന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചിരുന്നു.

റഷ്യ–യുക്രെയ്ൻ യുദ്ധത്തിനു പുറമെ, പ്രധാനപ്പെട്ട ഒന്നാണ് ഇന്തോ–പസിഫിക് മേഖലയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ.

ADVERTISEMENT

ഈ മേഖലയിലെ രാജ്യങ്ങളുമായി ജർമനി കൂടുതൽ ചേർന്ന് പ്രവർത്തിക്കുമെന്ന് നേരത്തെ തന്നെ ഷോൾസ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സൈനിക സാന്നിധ്യം ഇവിടെ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയിൽ ചൈന നടത്തുന്ന ഭീഷണിയെ ചെറുക്കാൻ കാര്യമായ ഇടപെടൽ ഉണ്ടാവണം എന്നതാണ് ഇന്ത്യയുടെ ആവശ്യം.

അംഗല മെർക്കൽ, ഒലാഫ് ഷോള്‍സ് (ചിത്രം– Fabrizio Bensch/ Reuters)

∙ മെർക്കലിന്റെ പിൻഗാമി, ‘തണുപ്പൻ’

16 വർഷം നീണ്ടതായിരുന്നു അംഗല മെർക്കലിന്റെ ഭരണകാലം. യൂറോപ്യൻ രാജ്യങ്ങളുടെ നെടുനായകത്വം ജർമനിക്ക് വഹിക്കാൻ സാധിച്ചതും അവരുടെ കാലത്താണ്. അവരുടെ പിൻഗാമിയായി ഷോൾസ് വരുമ്പോൾ പ്രതീക്ഷകളോടെയാണ് ലോകം അദ്ദേഹത്തെ നോക്കി കണ്ടതും. 2021–ലാണ് അദ്ദേഹം മെർക്കെലിന്റെ പിൻഗാമിയായി ജർമൻ ചാൻസലറാകുന്നത്. അതിനു മുമ്പ് മെർക്കലിനു കീഴിൽ ധനമന്ത്രിയും വൈസ് ചാൻസലറുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ 2021–ലെ തിരഞ്ഞെടുപ്പിൽ ഷോൾസ് അംഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമനി (എസ്.പി.ഡി) യും മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ ഓഫ് ജർമനി (സി.‍ഡി.യു) വും എതിരായാണ് മത്സരിച്ചത്. 1975–ൽ മാർക്സിസ്റ്റ് ആശയഗതിയുടെ അടിസ്ഥാനത്തിൽ രൂപീകൃതമായതാണ് എസ്പിഡി. എന്നാൽ 1950–ൽ മാർക്സിസ്റ്റ് ആശയഗതികൾ വെടിഞ്ഞ് സെന്റർ–ലെഫ്റ്റ് ആശയം പാർട്ടിയുടെ നയമായി സ്വീകരിച്ചു. ജർമൻ പാർലമെന്റായ ബണ്ടേസ്റ്റാഗിലെ 736 സീറ്റിൽ 206 എണ്ണം നേടി ഷോൾസിന്റെ എസ്.പി.‍ഡിയാണ് മുന്നിലെത്തിയത്. സി.ഡി.യുവിന് 197 സീറ്റുകൾ ലഭിച്ചു. 118 സീറ്റുകൾ നേടിയ ഗ്രീൻ പാർട്ടിയുടെയും 92 സീറ്റുകളുള്ള ഫ്രീ ഡെമോക്രാറ്റിക് പാർട്ടിയുടേയും പിന്തുണയോടെ ഷോൾസ് മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.

ഇന്ത്യ–ജർമനി ഉഭയകക്ഷി ചർച്ച (ഫയൽ ചിത്രം)

അഴിമതി ആരോപണങ്ങൾ ഉൾപ്പെടെ പല രാഷ്ട്രീയ തിരിച്ചടികളും ഷോൾസിനെ തളർത്തിയിട്ടില്ല എന്നു കാണാം. 2017–ൽ ഹംബർഗ് മേയറായിരുന്ന കാലത്ത് നടന്ന ജി–20 ഉച്ചകോടിക്കിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായ വിഷയത്തിൽ അദ്ദേഹം ഏറെ വിമർശിക്കപ്പെട്ടിരുന്നു. 2020-അദ്ദേഹം ധമന്ത്രിയായിരിക്കെയാണ് യുദ്ധാനന്തര ജർമനിയിലെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമെന്ന് പറയപ്പെടുന്ന വയർകാർഡ് കുംഭകോണം അരങ്ങേറുന്നത്. കൃത്യമായ മേൽനോട്ടം ഇല്ലാതിരുന്നതിന് ഷോൾസ് ബന്ധപ്പെട്ട അന്വേഷണ സമിതികളുടെ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ തനിക്ക് ഇക്കാര്യത്തിൽ പങ്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ‘കം–എക്സ്’ കുംഭകോണ വിഷയത്തിലും അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായെങ്കിലും കാര്യമായ തെളിവുഖവ്ഡ ഷോൾസിനെതിരെ കണ്ടെടുക്കാനായില്ല. എന്നാൽ ഇതിലൊന്നും തന്നെ ഷോൾസിനെ കാര്യമായി ബാധിച്ചില്ല.

മറ്റുള്ളവർക്ക് യാതൊരു ആവേശവും സൃഷ്ടിക്കാത്ത, തണുപ്പനായ ഒരാളായാണ് ഷോൾസിനെ പൊതുവെ വിശേഷിപ്പിച്ചിരുന്നത്. അംഗല മെർക്കൽ ആവട്ടെ ഇതിന് നേർവിപരീതവും. മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ അംഗമാണെങ്കിലും മെർക്കലിന്റെ ഭരണകാലത്തിനു ശേഷം ജർമനിയെ നയിക്കാൻ സ്വാഭാവികമായി ഉയർന്നുവന്ന നേതാവായിരുന്നു ഷോൾസ്.

∙ തുറക്കുന്ന ജർമൻ വിപണിയും ഇന്ത്യൻ പ്രതീക്ഷയും

ഇന്ത്യയിൽ നിന്നുള്ള ഐ.ടി, ടെക് പ്രഫഷനലുകളെ തങ്ങൾക്ക് കൂടുതലായി വേണം എന്ന ഷോൾസിന്റെ ആവശ്യമായിരിക്കും ഈ കൂടിക്കാഴ്ചയിലെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കുന്നത്. മികച്ച തൊഴിൽ വൈദഗ്ധ്യം നേടിയിട്ടുള്ളവർക്ക് ജോലി ലഭിക്കുന്നതിനു മുമ്പു തന്നെ ജർമനിയിൽ എത്താൻ കഴിയുന്ന വിധത്തിൽ കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്താൻ താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ഷോൾസ് പറയുന്നത്. അങ്ങനെ ജർമനിയിലെത്തി തൊഴിൽ അന്വേഷിക്കുകയും അത് ലഭിക്കുകയും ചെയ്യുക എന്നതാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നത് എന്നും ഷോൾസ് പറയുന്നു. ജർമൻ ഭാഷയിലുള്ള പ്രാവീണ്യം ഇവിടേക്ക് കുടിയേറാൻ കൂടുതൽ സഹായകമാകുമെന്നും ജർമൻ ചാൻസലർ പറയുന്നു.

പ്രതീകാത്മക ചിത്രം.

ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികൾ കോവിഡിനു ശേഷമുള്ള സമയത്ത് ജർമനിയിൽ നിന്ന് മികച്ച രീതിയിൽ ബിസിനസ് ചെയ്യുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഷോൾസിന്റെ പ്രഖ്യാപനത്തെ കാണേണ്ടത്. അതേ സമയം, തദ്ദേശീയർക്ക് തൊഴിൽ ഉറപ്പാക്കുന്ന നയവും നിലവിലെ തൊഴിൽ നിയമങ്ങളും ഭേദഗതി ചെയ്താൽ മാത്രമേ ഇന്ത്യൻ‌ ഐടി മേഖലയ്ക്ക് ഇവിടെ ശോഭിക്കാൻ കഴിയൂ എന്നും വിദഗ്ധർ പറയുന്നു. ഇന്ത്യൻ ഐടി വിദഗ്ധർ കൂടുതലായി ജർമനിയിലേക്ക് വരണമെന്നും അതിന് അനുസൃതമായ രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കുമെന്നുമുള്ള ഷോൾസിന്റെ പ്രഖ്യാപനം അതുകൊണ്ടു തന്നെ രാജ്യത്തെ ഐടി മേഖലയ്ക്ക് ഉണർവ് നൽകിയേക്കും. നിലവിൽ ജർമനിയിലെ വൻകിട സ്ഥാപനങ്ങളുടെ ഐടി അധിഷ്ഠിത സേവനങ്ങൾ നൽകുന്ന വിഭാഗത്തെ ഏറ്റെടുക്കുകയാണ് ഇന്ത്യൻ സ്ഥാപനങ്ങൾ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് മുമ്പു തന്നെ നിലനിന്നതാണങ്കിലും കോവിഡിനു ശേഷം ജർമൻ സ്ഥാപനങ്ങൾ ഇത്തരം സേവനങ്ങൾക്കായി ഇന്ത്യൻ ഐടി കമ്പനികളെ ആശ്രയിച്ചു തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.

അമേരിക്കയിലെ ഐടി രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ മൂലം ഇന്ത്യൻ ഐടി മേഖല ഇനി ശ്രദ്ധിക്കേണ്ടത് യൂറോപ്യൻ വിപണിയിലാണെന്ന് പ്രമുഖ കമ്പനികൾ രണ്ടു വർഷം മുമ്പു തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡിനു മുമ്പു തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സ്ഥാപനങ്ങൾ കോവിഡിനു ശേഷം ചിലവു കുറയ്ക്കുക എന്നതുകൂടി മുന്നിൽക്കണ്ടാണ് ഇന്ത്യൻ കമ്പനികളിലേക്ക് തിരിഞ്ഞത്. മെച്ചപ്പെട്ട സേവനം ലഭിക്കുകയും എന്നാൽ പ്രവർത്തന ചിലവ് കുറവും എന്നതാണ് ഇന്ത്യൻ കമ്പനികളെ ആകർഷകമാക്കിയത്. നിലവിൽ യൂറോപ്പിനെ സംബന്ധിച്ചിടത്തോളം യുകെയാണ് ഇന്ത്യൻ ഐടി കമ്പനികളുടെ പ്രധാന കേന്ദ്രം. ബ്രെക്സിറ്റ് വന്നതോടെ യൂറോപ്യൻ വിപണിയിലേക്ക് കൂടുതലായി പ്രവേശിക്കാൻ ജർമനിയുമായുള്ള സഹകരണം സഹായിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ ഐടി പ്രഫഷനലുകളെ കൂടുതലായി സ്വീകരിക്കാൻ തങ്ങൾ ഒരുക്കമാണെന്ന ഷോൾസിന്റെ പ്രഖ്യാപനം യൂറോപ്യൻ വിപണിയിൽ ഇന്ത്യൻ കമ്പനികൾ ശേഷി വർധിപ്പിക്കുന്നതിന്റെ ലക്ഷണമായും കാണാം.

 

English Summary: The strategic significance of Olaf Scholz’s India visit; Explained