വഴിമാറി പറന്നത് 7 മണിക്കൂർ; 9 വർഷം മുൻപ് 239 പേരുമായി കാണാതായ ആ വിമാനം എവിടെ?

ക്വാലലംപുർ ∙ 9 വർഷം മുൻപ് 239 യാത്രക്കാരുമായി ദുരൂഹസാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി പുതിയ അന്വേഷണം വേണമെന്ന് ആവശ്യം. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ വീണ്ടും അന്വേഷണം ഏൽപിക്കണമെന്നാണു കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.2014

ക്വാലലംപുർ ∙ 9 വർഷം മുൻപ് 239 യാത്രക്കാരുമായി ദുരൂഹസാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി പുതിയ അന്വേഷണം വേണമെന്ന് ആവശ്യം. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ വീണ്ടും അന്വേഷണം ഏൽപിക്കണമെന്നാണു കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് എംഎച്ച് 370 വിമാനം കാണാതായത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ല. മലേഷ്യ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഇന്ത്യൻ സമുദ്രത്തിൽ നടത്തിയ 2 വർഷത്തെ തിരച്ചിൽ വിഫലമായിരുന്നു. തുടർന്നാണ് ഓഷൻ ഇൻഫിനിറ്റിയെ ചുമതലയേൽപിച്ചതെങ്കിലും 3 മാസത്തെ തിരച്ചലിനുശേഷം അവർ പിന്മാറി. വീണ്ടും ആവശ്യമുയർന്ന സ്ഥിതിക്ക് സർക്കാർ അനുവദിച്ചേക്കുമെന്നാണു സൂചന.
നിർദിഷ്ട ആകാശപാത മാറി 7 മണിക്കൂറോളം വിമാനം പറന്നുവെന്നും ആശയവിനിമയ ഉപാധികളെല്ലാം വേർപെടുത്തിയശേഷമാണ് ഇതു സംഭവിച്ചതെന്നും അന്വേഷകർ സംശയം പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോകൽ സാധ്യതയും പരിഗണിച്ചു.
English Summary: Nine years on families urge new search for missing Malaysia plane