ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കോബാർ പോറ്റിവളർത്തിയ ‘കൊക്കെയ്ൻ ഹിപ്പോകൾ’ ഇന്ത്യയിലേക്ക്
ബൊഗാട്ട (കൊളംബിയ) ∙ ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കോബാർ പോറ്റിവളർത്തിയ ഹിപ്പോകളെ ഇന്ത്യയിലേക്കും മെക്സോക്കോയിലേക്കും കയറ്റി അയയ്ക്കാൻ കൊളംബിയ പദ്ധതിയിടുന്നു. ‘കൊക്കെയ്ൻ ഹിപ്പോകൾ’ പെറ്റുപെരുകിയതോടെയാണു നടപടി. 60 എണ്ണം ഇന്ത്യയ്ക്കു നൽകും. 10 എണ്ണം മെക്സിക്കോയ്ക്കും.

1980 കളിലാണ് എസ്കോബാർ സ്വന്തം മൃഗശാലയിൽ ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത ഹിപ്പോകളെ വളർത്താൻ തുടങ്ങിയത്. മൂന്നു പെൺ ഹിപ്പോയെയും ഒരു ആൺ ഹിപ്പോയെയുമാണു എസ്കോബാർ കൊണ്ടുവന്നതെങ്കിലും 1993 ൽ ലഹരിമരുന്നുരാജാവിന്റെ മരണശേഷം ഇവ പെറ്റുപെരുകി. നിലവിൽ 160 ഹിപ്പോകൾ അവിടെയുണ്ട്.
എക്സോബാറിന്റെ മൃഗശാലയിലെ ആനകളും ജിറാഫുകളുമടക്കം ഇരുനൂറോളം മൃഗങ്ങളെ അധികൃതർ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിയെങ്കിലും ഹിപ്പോകളെ അവിടെത്തന്നെ വിടുകയായിരുന്നു. ഈ നിലയിൽ പോയാൽ 2 ദശകത്തിനകം ഇവയുടെ എണ്ണം 1500 കവിയുമെന്നാണു സയൻസ് ജേണലായ നേച്ചർ നൽകിയ മുന്നറിയിപ്പ്. ഇതിനിടെ വന്ധ്യംകരണം അടക്കം പരീക്ഷിച്ചെങ്കിലും ഫലവത്തായില്ല.
English Summary: Colombia plans to send cocaine hippos to India