ബെയ്ജിങ് ∙ ചൈനീസ് ഇന്റർനെറ്റ് ഭീമനായ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മാ 2 വർഷത്തോളം രാജ്യം വിട്ട് സ്വകാര്യജീവിതം നയിച്ച ശേഷം വീണ്ടും ചൈനയിൽ പൊതുപരിപാടിയിൽ പങ്കെടുത്തു. ആലിബാബയുടെ ആസ്ഥാനമായ ഹാങ്ഷൂവിലെ ഒരു സ്കൂൾ സന്ദർശിച്ച ജാക്ക് മാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളെപ്പറ്റി പ്രഭാഷണം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2019 ൽ ആലിബാബ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ജാക്ക് മാ 2020 നവംബറിൽ ചൈനയിലെ ധനകാര്യ സംവിധാനങ്ങളുടെ നിയന്ത്രണങ്ങളെ വിമർശിച്ച ശേഷം ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. ആലിബാബയുടെ പങ്കാളിയായ ആന്റ് ഗ്രൂപ്പിന്റെ ഐപിഒ സർക്കാർ തടഞ്ഞതു പ്രതിസന്ധിയായി. പിന്നാലെ, കുത്തകവിരുദ്ധ നിയമപ്രകാരം ആലിബാബയ്ക്കു 23,000 കോടി രൂപ പിഴയിട്ടു. ഭരണകൂടവേട്ട ഭയന്ന് രാജ്യം വിട്ട ജാക്ക് മാ തുടർന്ന് യൂറോപ്പ്, ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ താമസിച്ചു. 

ADVERTISEMENT

പുതിയ പ്രധാനമന്ത്രി ലി ചിയാങ് സ്വകാര്യമേഖലയ്ക്ക് അചഞ്ചല പിന്തുണ വാഗ്ദാനം ചെയ്തത് കുത്തകകളോടുള്ള ഭരണകൂടത്തിന്റെ നിലപാടുമാറ്റത്തിന്റെ സൂചനയായി വിലയിരുത്തുന്നതിനിടെയാണു ജാക്ക് മായുടെ മടക്കം.

English Summary : Alibaba founder Jack Ma returns to China

Show comments