പാക്കിസ്ഥാൻ ചീഫ് ജസ്റ്റിസിന്റെ അധികാരം വെട്ടിക്കുറച്ചു
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ പാക്കിസ്ഥാൻ ദേശീയ അസംബ്ലി പാസാക്കി. ചീഫ് ജസ്റ്റിസ് സ്വമേധയാ തീരുമാനമെടുക്കും മുൻപ് 3 മുതിർന്ന ജഡ്ജിമാരുടെ സമിതിയുടെ അംഗീകാരം നേടണമെന്നതാണു പ്രധാന ഭേദഗതി. ഭരണഘടനാവിഷയങ്ങളിൽ കുറഞ്ഞത് 5 ജഡ്ജിമാരുടെ ബെഞ്ചാണു തീരുമാനമെടുക്കേണ്ടതെന്നും ഭേദഗതിയിലുണ്ട്.

ഇസ്‌ലാമാബാദ് ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ പാക്കിസ്ഥാൻ ദേശീയ അസംബ്ലി പാസാക്കി.
ചീഫ് ജസ്റ്റിസ് സ്വമേധയാ തീരുമാനമെടുക്കും മുൻപ് 3 മുതിർന്ന ജഡ്ജിമാരുടെ സമിതിയുടെ അംഗീകാരം നേടണമെന്നതാണു പ്രധാന ഭേദഗതി. ഭരണഘടനാവിഷയങ്ങളിൽ കുറഞ്ഞത് 5 ജഡ്ജിമാരുടെ ബെഞ്ചാണു തീരുമാനമെടുക്കേണ്ടതെന്നും ഭേദഗതിയിലുണ്ട്.
ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങൾ പാർലമെന്റ് വെട്ടിക്കുറച്ചില്ലെങ്കിൽ ചരിത്രം മാപ്പു തരില്ലെന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രസ്താവിച്ചിരുന്നു.
English Summary : Pakistan Chief Justice powers curtailed