വാഷിങ്ടൻ ∙ മുതിർന്ന റഷ്യൻചാരന്റെ ഇമെയിലുകൾ ചോർത്തിയതായി യുക്രെയ്ൻ ഹാക്കർമാർ അവകാശപ്പെട്ടു. 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തു ട്രംപിന്റെ എതിരാളി ഹിലറി ക്ലിന്റന്റെയും മറ്റു മുതിർന്ന ഡെമോക്രാറ്റ് നേതാക്കളുടെയും ഇ മെയിലുകൾ ചോർത്തിയതിന് എഫ്ബിഐ തിരയുന്ന റഷ്യൻ ചാരൻ ലഫ്. കേണൽ മോർഗചേവിന്റെ ഇ മെയിലുകളാണു സൈബർ റെസിസ്റ്റൻസ് എന്ന പേരിലുള്ള ഹാക്കർമാർ ചോ‍ർത്തിയത്. മോർഗചേവിന്റെ വ്യക്തിവിവരങ്ങൾ അടക്കമുള്ള ഇ മെയിലുകളാണു ഹാക്കർമാർ പരസ്യപ്പെടുത്തിയത്. വിദഗ്ധർ ഇവ പരിശോധിച്ചുവരികയാണ്.

English Summary: Ukraine hackers claim hacking Russian spy who targetted US democrats in 2016

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT