1937ലെ കിരീടധാരണത്തിന് ജോർജ് ആറാമൻ രാജാവ് ഉപയോഗിച്ച അതേ മേലങ്കി, അതേ കയ്യുറ. ജോർജ് ആറാമന്റെ മകൾ എലിസബത്ത് രാജ്ഞിയുടെ മകനായ ചാൾസ് സ്വന്തം കിരീടധാരണ വേളയിലണിയാൻ തിരഞ്ഞെടുത്തത് ചരിത്രസ്പർശമുള്ള ഉടയാടകൾ. ഒറ്റക്കയ്യുറയും വർണാഭമായ മേലങ്കിയുമായി സിംഹാസനത്തിലിരുന്ന രാജാവിന്റെ ശിരസ്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1937ലെ കിരീടധാരണത്തിന് ജോർജ് ആറാമൻ രാജാവ് ഉപയോഗിച്ച അതേ മേലങ്കി, അതേ കയ്യുറ. ജോർജ് ആറാമന്റെ മകൾ എലിസബത്ത് രാജ്ഞിയുടെ മകനായ ചാൾസ് സ്വന്തം കിരീടധാരണ വേളയിലണിയാൻ തിരഞ്ഞെടുത്തത് ചരിത്രസ്പർശമുള്ള ഉടയാടകൾ. ഒറ്റക്കയ്യുറയും വർണാഭമായ മേലങ്കിയുമായി സിംഹാസനത്തിലിരുന്ന രാജാവിന്റെ ശിരസ്സിൽ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി അണിയിച്ചത് 1661ൽ ചാൾസ് രണ്ടാമൻ രാജാവിന്റെ കിരീടധാരണം മുതൽ രാജകൊട്ടാരം ഉപയോഗിക്കുന്ന ‘സെന്റ് എഡ്വേഡ്’ കിരീടമാണ്. 1953ൽ എലിസബത്ത് രാജ്ഞി കിരീടധാരണത്തിനണിഞ്ഞ മേലങ്കിയാണ് കാമില ധരിച്ചത്. 

ചാൾസിന്റെ അതിഥിയായി പാലക്കാടിന്റെ ഡെയ്സിയും

ADVERTISEMENT

ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായി പാലക്കാട് ചെത്തല്ലൂരിനടുത്ത അത്തിപ്പറ്റമനയിലെ ഡെയ്സി നാരായണനും. സ്കോട്‌ലൻഡ് ബോർഡ് ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ അംഗവും സ്കോട്ടിഷ് സർക്കാരിന്റെ ക്ലൈമറ്റ് ചാലഞ്ച് ഫണ്ട് പാനൽ അംഗവുമാണു രണ്ടു പതിറ്റാണ്ടോളമായി എഡിൻബറയിൽ കുടുംബസമേതം താമസിക്കുന്ന ഡെയ്സി. എഡിൻബറ സിറ്റി സെന്റർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാം മേധാവി എന്ന നിലയിലാണു ഡെയ്സിക്കു ക്ഷണം ലഭിച്ചത്. 

ഉടവാളേന്തി പെനി

വാളേന്തി പെനിയുടെ കൈക്കരുത്ത് 

ADVERTISEMENT

ജനസഭയിലെ കൺസർവേറ്റിവ് നേതാവായ പെനി മോർഡന്റ് ലോർഡ് പ്രസിഡന്റ് ഓഫ് ദ് കൗൺസിൽ സ്ഥാനം വഹിക്കുന്നതുകൊണ്ടാണ് ഉടവാളേന്താൻ നിയോഗിക്കപ്പെട്ടത്. നാലു കിലോയോളം ഭാരമുള്ള വാൾ ഉയർത്തിപ്പിടിച്ച് രാജാവിനു മുന്നിലായി നടക്കുന്ന ചുമതല ഭംഗിയായി നിർവഹിച്ചതു കൂടാതെ വസ്ത്രത്തിനു കറുപ്പു നിറം വേണമെന്ന കീഴ്‌വഴക്കം തെറ്റിച്ചും കയ്യടി നേടി. 

കാരളിനും സ്റ്റേസിക്കും

ബ്രിട്ടിഷ് കിരീടധാരണം കാണാൻ യുഎസിൽനിന്ന് 

ADVERTISEMENT

ബക്കിങ്ങാം പാലസ് ∙ യുഎസിലെ മിനിയപൊലിസിൽനിന്നെത്തി ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിൽ 2 ദിവസമായി കാത്തുനിന്ന കാരളിനും സ്റ്റേസിക്കും അവരുടെ രാജകീയ ശേഖരത്തിലേക്ക് ഒരു നല്ല ഓർമ കൂടി. നഴ്സായിരുന്ന കാരളിനെയും (79) ആന്റിക് വ്യാപാരം നടത്തുന്ന സ്റ്റേസിയെയും 15 വർഷം മുൻപ് സുഹൃത്തുക്കളാക്കിയതുപോലും രാജകുടുംബത്തോടുള്ള കടുത്ത ഭ്രമമാണ്. 9–ാം വയസ്സിൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങ് കണ്ടപ്പോൾ തുടങ്ങിയതാണ് കാരളിന്റെ ഇഷ്ടം. അന്ന് ടിവിയിൽ കണ്ടത് നേരിട്ട് കാണാനാണ് ഇപ്പോഴെത്തിയത്. 

മുൻപ് 30 തവണ ലണ്ടനിൽ വന്നു. എലിസബത്ത് രാജ്ഞിക്ക് പലതവണ കത്തെഴുതി. ഒരു തവണ മറുപടി ലഭിച്ചു. ചാൾസ് രാജകുമാരനെ നേരിൽ കണ്ടിട്ടുമുണ്ട്– രാജ്ഞിയുടെ 50–ാം പിറന്നാൾ ആഘോഷവേളയിൽ. അന്ന് ഹസ്താനത്തിനും അവസരം കിട്ടി. എന്നെങ്കിലും ആ ഭാഗ്യം തനിക്കുമുണ്ടാകുമെന്ന് സ്റ്റേസിയും ഉറച്ചു വിശ്വസിക്കുന്നു. 

കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി ചാൾസ് മൂന്നാമന് രാജകിരീടം അണിയിച്ചപ്പോൾ. ചിത്രം:എഎഫ്പി

ആശംസയറിയിച്ച് ഷി 

ബെയ്ജിങ് ∙ കിരീടധാരണവേളയിൽ ചാൾസ് രാജാവിനും കാമില രാജ്ഞിക്കും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ആശംസ. ബ്രിട്ടനുമായി സഹകരണം മെച്ചപ്പെടുത്താനും സാംസ്കാരിക ബന്ധം ശക്തമാക്കാനും ആഗ്രഹിക്കുന്നതായി ഷി അറിയിച്ചു. സഹകരണത്തിനും ലോകസമാധാനത്തിനും ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കണമെന്നും ഷി അഭിപ്രായപ്പെട്ടു. 

English Summary: Palakkad native Daisy Narayanan guest at King Charles III Coronation ceremony